Photo: AFP
ഫ്‌ളോറിഡ: വലയില്‍ കുടുങ്ങിയ മത്സ്യത്തിന് തന്നെക്കാള്‍ വലിപ്പമുണ്ടായിരുന്നെങ്കിലും ഇത്രയധികം പ്രധാന്യമുള്ളതാണെന്ന് ജാസണ്‍ ബോയില്‍ അറിഞ്ഞിരുന്നില്ല. എന്നാല്‍ ഫ്‌ളോറിഡ മത്സ്യ-വന്യജീവി സംരക്ഷണ കമ്മീഷന്‍ തന്നെ തേടിയെത്തിയതോടെയാണ് താന്‍ പിടിച്ചത് ഏറ്റവും പ്രായംകൂടിയ മത്സ്യത്തെയാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞത്.
ഡിസംബര്‍ 29-നാണ് മത്സ്യത്തൊഴിലാളിയായ ജാസണ്‍ ബോയിലിന്റെ വലയില്‍ ഈ ഭീമന്‍ ഗ്രൂപ്പര്‍ മത്സ്യം കുടുങ്ങുന്നത്. വലിപ്പംകൊണ്ടും ഭാരംകൊണ്ടും ഗ്രൂപ്പര്‍ മത്സ്യം ഞെട്ടിച്ചെങ്കിലും അതിന്റെ പ്രായമറിഞ്ഞപ്പോഴാണ് എല്ലാവരും ശരിക്കും അമ്പരന്നത്. 160 കിലോഗ്രാം ഭാരമുള്ള മത്സ്യത്തിന് ഏകദേശം അമ്പത് വയസിലധികം പ്രായമുണ്ടെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍.
പിടിയിലായ മത്സ്യത്തിന്റെ ഒട്ടോലിത്ത്‌സ് പരിശോധിച്ചാണ് ഗവേഷകര്‍ പ്രായം കണക്കാക്കിയത്. തങ്ങള്‍ക്ക് ലഭിച്ചവയില്‍ ഏറ്റവും പ്രായമേറിയ മത്സ്യം ഇതാണെന്നാണ് ഗവേഷകരുടെ അഭിപ്രായം. ജാസണ്‍ ബോയിലിന്റെയും അദ്ദേഹത്തെക്കാള്‍ ഉയരമുള്ള ഗ്രൂപ്പര്‍ മത്സ്യത്തിന്റെയും ചിത്രം സഹിതമാണ് ഫ്‌ളോറിഡ മത്സ്യ-വന്യജീവി സംരക്ഷണ കമ്മീഷന്‍ ഈ വിവരങ്ങള്‍ പങ്കുവെച്ചത്.
Content Highlights: florida fisherman catches oldest grouper fish
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..