വ്യോമഗതാഗതം തടസ്സപ്പെട്ടതോടെ മനില വിമാനത്താവളത്തിൽ കുടുങ്ങിയ യാത്രക്കാർ | Photo: twitter.com/gelowongg
മനില: വൈദ്യുതി തകരാറിനെത്തുടര്‍ന്ന് ഫിലിപ്പീന്‍സില്‍ പുതുവര്‍ഷ ദിനത്തില്‍ വ്യോമഗതാഗതം താറുമാറായി. വ്യോമ ഗതാഗതം നിയന്തിക്കാനാകാതെ വന്നതോടെ മനിലയില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവെക്കേണ്ടിവന്നു. മറ്റുരാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ മനില വിമാനത്താവളത്തില്‍ ഇറക്കാതെ വഴി തിരിച്ചുവിടുകയും ചെയ്തു.
282 ഓളം വിമാനങ്ങള്‍ക്ക് തടസ്സം നേരിട്ടതോടെ അമ്പത്തറായിരത്തോളം യാത്രക്കാരാണ് മനില വിമാനത്താവളത്തില്‍ കുടുങ്ങിയത്. വൈദ്യുതി മുടങ്ങിയതോടെ എയര്‍ ട്രാഫിക്കിങ്ങ് സിസ്റ്റം തകരാറിലായെന്നും പകരം മറ്റു സംവിധാനങ്ങള്‍ ഇല്ലാതെയിരുന്നതാണ് ഗതാഗതം തടസ്സപ്പെടാനുള്ള കാരണമെന്നും ഫിലിപ്പീന്‍സ് ഗതാഗത സെക്രട്ടറി ജെയിം ബാറ്റിസ്റ്റ അറിയിച്ചു. ഭാഗികമായി തകരാര്‍ പരിഹരിച്ചതോടെ വൈകുന്നേരത്തോടെ വ്യോമഗതാഗതം സാധാരണ നിലയിലേക്ക് എത്തിയെന്നും അധികൃതര്‍ അറിയിച്ചു.
Content Highlights: flights suspended in philippines due to power outage
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..