അപകടം നടന്ന സ്ഥലം | ഫോട്ടോ കടപ്പാട് - Ontario Provincial Police
ഒട്ടാവ: കാനഡയിലുണ്ടായ വാഹനാപകടത്തില്‍ അഞ്ച് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ മരിച്ചു. ഹര്‍പ്രീത് സിങ്, ജസ്പിന്ദര്‍ സിങ്, കരണ്‍പാല്‍ സിങ്, മോഹിത് ചൗഹാന്‍, പവന്‍ കുമാര്‍ എന്നിവരാണ് മരിച്ചതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. പരിക്കേറ്റ രണ്ടുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അപകട വിവരം കാനഡയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ അജയ് ബിസാരിയയും സ്ഥിരീകരിച്ചിട്ടുണ്ട്. ശനിയാഴ്ച രാവിലെ പ്രാദേശിക സമയം 3.45-നായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ച വാഹനം ട്രാക്ടര്‍ ട്രെയിലറുമായി കൂട്ടിയിടിച്ചു. അപകടത്തെപ്പറ്റി അധികൃതര്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്. മരിച്ച വിദ്യാര്‍ഥികളുടെ കുടുംബങ്ങളെ കാനഡയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ട്വിറ്ററിലൂടെ അനുശോചനം അറിയിച്ചു.
Content Highlights: Five Indian Students Killed in Road Accident in Canada
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..