പ്രതീകാത്മക ചിത്രം | ഫോട്ടോ: AP
ബെയ്ജിങ്: ചൈനയില്‍ ഒരു വര്‍ഷത്തിന് ശേഷം ആദ്യമായി കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. ശനിയാഴ്ച രണ്ട് കോവിഡ് -19 മരണമാണ് ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്തത്. രണ്ട് മരണവും സംഭവിച്ചത് ചൈനയിലെ വടക്കുകിഴക്കന്‍ പ്രവിശ്യയായ ജിലിനിലാണെന്ന് ദേശീയ ആരോഗ്യ കമ്മിഷന്‍ സ്ഥിരീകരിച്ചു. ചൈനയില്‍ ഏറ്റവുമധികം നിയന്ത്രണങ്ങളും ലോക്ഡൗണുകളുമുള്ള മേഖലയാണ് ജിലിന്‍.
2021 ജനുവരിക്ക് ശേഷം ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആദ്യത്തെ കോവിഡ് മരണമാണ് ശനിയാഴ്ച സ്ഥിരീകരിച്ചത്. ഇതോടെ ചൈനയിലെ ആകെ കോവിഡ് മരണം 4,638 ആയി.
ശനിയാഴ്ച 4,051 പുതിയ കേസുകളാണ് ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്തത്. പുതിയ കേസുകളില്‍ പകുതിയിലധികം ജിലിനില്‍നിന്നാണ് റിപ്പോര്‍ട്ട് ചെയ്തതെന്ന് ആരോഗ്യ കമ്മിഷന്‍ അറിയിച്ചു. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് മരണനിരക്ക് കുറവായത് തങ്ങളുടെ ഭരണമികവുകൊണ്ടാണെന്നാണ് ചൈന അവകാശപ്പെടുന്നത്.
ചൈനയുടെ ദേശീയ ആരോഗ്യ കമ്മിഷന്‍ രണ്ട് മരണങ്ങള്‍ ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും രാജ്യത്തെ മാധ്യമങ്ങള്‍ ഇത് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
Content Highlights: first covid death reported in china after one year
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..