കോവിഡ് വാക്സിൻ പ്രദർശിപ്പിക്കുന്ന ഗമാലേയ നാഷണൽ റിസർച്ച് സെന്റർ ഓഫ് എപ്പിഡെമിയോളജി ആൻഡ് മൈക്രോബയോളജി ജീവനക്കാരി | Photo: AP
മോസ്കോ: റഷ്യ വികസിപ്പിച്ചെടുത്ത കോവിഡിനെതിരായ വാക്സിൻ സ്പുട്നിക്-5 ജനങ്ങൾക്ക് നൽകി തുടങ്ങി.
റഷ്യയുടെ ഗമാലേയ നാഷണൽ റിസർച്ച് സെന്റർ ഓഫ് എപ്പിഡെമിയോളജി ആൻഡ് മൈക്രോബയോളജിയും റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്മെന്റ് ഫണ്ടും (ആർഡിഎഫ്) ചേർന്നാണ് വാക്സിൻ വികസിപ്പിച്ചെടുത്തത്. ആരോഗ്യ വകുപ്പിന്റെ അന്തിമ അനുമതി ലഭിച്ചതോടെയാണ് വാക്സിൻ ജനങ്ങൾക്ക് നൽകാൻ തീരുമാനിച്ചത്. ഓഗസ്റ്റ് 11 നാണ് സ്പുട്നിക്-5 റഷ്യ റജിസ്റ്റർ ചെയ്തത്.
മാസങ്ങൾക്കുള്ളിൽ തന്നെ തലസ്ഥാനത്തെ ജനങ്ങൾക്കെല്ലാം തന്നെ വാക്സിൻ നൽകാൻ കഴിയുമെന്ന് മോസ്കോ മേയർ വ്യക്തമാക്കി.
ജൂൺ - ജൂലായ് മാസങ്ങളിൽ നടത്തിയ പരീക്ഷണങ്ങളിൽ 76 പേരാണ് വാക്സിൻ സ്വീകരിച്ചത്. ഇവരിൽ എല്ലാവരുടെയും ശരീരത്തിൽ കോവിഡിനെതിരായ ആന്റീബോഡികൾ ഉണ്ടായെന്നും ഗുരുതരമായ പാർശ്വഫലങ്ങളൊന്നും കാണാൻ കഴിഞ്ഞില്ലെന്നുമാണ് അധികൃതർ പറയുന്നത്. രണ്ടാംഘട്ടത്തിൽ 42 ദിവസംനീണ്ട പരീക്ഷണത്തിന്റെ ഭാഗമായ 42 പേരിലും പാർശ്വഫലങ്ങൾ കണ്ടെത്താനായില്ല.
റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുതിന്റെ മകൾതന്നെ വാക്സിൻ സ്വീകരിച്ചുവെന്ന് അദ്ദേഹം ഓഗസ്റ്റ് 11 ന് വെളിപ്പെടുത്തിയിരുന്നു.
Content Highlight: First Batch Coronavirus Vaccine Sputnik V Released Into Public
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..