സോള്‍: ദക്ഷിണകൊറിയയില്‍ ആശുപത്രിക്ക് തീപിടിച്ച് 41 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. തെക്കന്‍ നഗരമായ മിര്‍യാങിലെ ആശുപത്രിയിലാണ് തീപിടിത്തമുണ്ടായത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.

സീജോങ് ആശുപത്രിയുടെ പ്രധാന കെട്ടിടത്തിനാണ് തീപിടിച്ചതെന്ന് അധികൃതര്‍ പറഞ്ഞു. നഴ്‌സിങ് ഹോമായിട്ട് പ്രവര്‍ത്തിക്കുകയായിരുന്ന തീപിടിച്ച കെട്ടിടം.

100 ഓളം പേര്‍ തീ പടര്‍ന്ന സമയത്ത് ആശുപത്രി കെട്ടിടത്തില്‍ ഉണ്ടായിരുന്നു. തലസ്ഥാന നഗരമായ സോളില്‍ നിന്ന് 170 മൈല്‍സ് അകലയെയാണ് അപകടം നടന്ന സ്ഥലം. കെട്ടടത്തിന്റെ രണ്ടാം നിലയില്‍ നിന്നാണ് അഗ്നിബാധയുണ്ടായതെന്ന് ദൃസാക്ഷികള്‍ പറയുന്നു.