സംഭവസ്ഥലത്ത് നിന്നുള്ള ദൃശ്യം | Photo: AFP
മെക്സിക്കോ സിറ്റി: വടക്കൻ മെക്സിക്കോയിൽ കുടിയേറ്റക്കാരെ പാർപ്പിക്കുന്ന കേന്ദ്രത്തിലുണ്ടായ തീപ്പിടിത്തത്തിൽ 40 പേർ കൊല്ലപ്പെട്ടു. 29 പേർക്ക് പരിക്കേറ്റതായി അൽജസീറ റിപ്പോർട്ട് ചെയ്യുന്നു. പരിക്കേറ്റവരെ ചികിത്സയ്ക്കായി പ്രാദേശിക ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ചയായിരുന്നു വടക്കൻ മെക്സിക്കോ - യു.എസ്. അതിർത്തിയിലുള്ള കേന്ദ്രത്തിൽ തീപ്പിടിത്തമുണ്ടായത്. ഇതാദ്യമായിട്ടാണ് കുടിയേറ്റക്കാരെ തടഞ്ഞുവെക്കുന്ന കേന്ദ്രത്തിൽ ഇത്രയും ഭീകരമായ ദുരന്തമുണ്ടാകുന്നതെന്ന് റിപ്പോർട്ട് പറയുന്നു. യു.എസ്. അതിർത്തിക്കടുത്ത് സിയുഡാഡ് ഹുവാരെസിലാണ് ഈ കേന്ദ്രം. 68 കുടിയേറ്റക്കാരെ ഇവിടെ പാർപ്പിച്ചിരുന്നതായി അധികൃതർ വ്യക്തമാക്കി.
കുടിയേറ്റക്കാർ പ്രതിഷേധിച്ച് കിടക്കകൾക്ക് തീയിട്ടതാണ് ദുരന്തത്തിനിടയാക്കിയതെന്ന് പ്രസിഡന്റ് ആന്ദ്രേ മാനുവൽ ലോപ്പസ് ഒബ്രഡോർ പറഞ്ഞു. തങ്ങളെ നാടുകടത്തുമെന്ന ആശങ്കമൂലമാണ് ഇവർ പ്രതിഷേധിച്ചതെന്നാണ് റിപ്പോർട്ട്. മെക്സിക്കോ അറ്റോർണി ജനറലിന്റെ ഓഫീസ് സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങി.
Content Highlights: Fire at migrant detention facility in Mexico kills 40 men
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..