സന്ന മരിനും മാർക്കസ് റൈക്കോണനും തമ്മിലുള്ള വിവാഹത്തിൻറെ ചിത്രം, സന്ന മരിൻ |ഫോട്ടോ:AP, AFP
ഹെല്‍സിങ്കി: സ്ഥാനമൊഴിയുന്ന ഫിന്‍ലന്‍ഡ് പ്രധാനമന്ത്രി സന്ന മരിന്‍ ഭര്‍ത്താവ് മാര്‍ക്കസ് റൈക്കോണനുമായി ചേര്‍ന്ന് സംയുക്ത വിവാഹ മോചന അപേക്ഷ നല്‍കി. ഇന്‍സ്റ്റഗ്രാമിലൂടെ സന്ന തന്നെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. '19 വര്‍ഷം ഒരുമിച്ച് ജീവിച്ചതില്‍ നന്ദിയുള്ളവരായിരിക്കും.നല്ല സുഹൃത്തുക്കളായി തുടരും', ഇന്‍സ്റ്റയില്‍ ഫിന്‍ലന്‍ഡ് പ്രധാനമന്ത്രി കുറിച്ചു.
2020-ൽ ഔദ്യോഗികമായി വിവാഹിതരായ സന്ന മരിനും മാര്‍ക്കസ് റൈക്കോണനും അഞ്ചു വയസ്സുള്ള ഒരു മകളുണ്ട്. കഴിഞ്ഞ മാസം നടന്ന പൊതുതിരഞ്ഞെടുപ്പില്‍ മധ്യ-ഇടതുപക്ഷ പാര്‍ട്ടി പരാജയപ്പെട്ടതിന് പിന്നാലെ സന്ന പ്രധാനമന്ത്രി സ്ഥാനം ഒഴിയാനിരിക്കുകയാണ്. വ്യവസായിയും മുന്‍ പ്രൊഫഷണല്‍ ഫുട്‌ബോളറും കൂടിയാണ് മാര്‍ക്കസ് റൈക്കോണന്‍.
2019-ലാണ് ലോകത്തിലെ ഏറ്റവും പ്രായംകുറഞ്ഞ പ്രധാനമന്ത്രിയായി സന്ന മരിന്‍ ചുമതലയേറ്റത്. എന്നാല്‍, ഏപ്രിലില്‍ നടന്ന തിരഞ്ഞെടുപ്പില്‍ അവരുടെ പാര്‍ട്ടിക്ക് കൂടുതല്‍ സീറ്റുകള്‍ ലഭിച്ചെങ്കിലും സഖ്യകക്ഷികള്‍ കനത്ത പരാജയമാണ് ഏറ്റുവാങ്ങിയത്. അവരുടെ സര്‍ക്കാര്‍ നിലവില്‍ രാജിവെച്ചിട്ടുണ്ടെങ്കിലും സന്ന മരിന്‍ കാവല്‍ പ്രധാനമന്ത്രിയായി തുടരുകയാണ്.
Content Highlights: Finland PM Announces Divorce With Husband-We Will Remain Best Friends


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..