പഞ്ച്ഷീര്‍: അഫ്ഗാനിസ്താനില്‍ താലിബാന്‍ എല്ലാ പ്രവിശ്യകളിലും ആധിപത്യം സ്ഥാപിച്ചുവെങ്കിലും പാഞ്ച്ഷീര്‍ പ്രദേശം മാത്രം ഇനിയും കീഴടങ്ങിയിട്ടില്ല. താലിബാനെതിരെ തങ്ങള്‍ നയിക്കുന്ന പോരാട്ടം പാഞ്ച്ഷീര്‍ മേഖലയ്ക്കായി മാത്രമല്ലെന്നും മുഴുവന്‍ അഫ്ഗാനിസ്താനും വേണ്ടിയാണെന്നും താലിബാന്‍ വിരുദ്ധ നേതാവ് അഹമ്മദ് മസൂദിന്റെ വക്താവ് പറയുന്നത്. 

മുന്‍ വൈസ് പ്രസിഡന്റ് അമറുള്ള സലായ്ക്ക് ഒപ്പം പാഞ്ച്ഷീര്‍ പ്രവിശ്യയിലാണ് ഇപ്പോള്‍ മസൂദ് ഉള്ളത്. അഫ്ഗാനിലെ പൗരന്‍മാര്‍ക്കും സ്ത്രീകള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും വേണ്ടിയാണ് പോരാട്ടം. തുല്യതയും അവകാശങ്ങളും താലിബാന്‍ സംരക്ഷിക്കുമെന്ന് ഉറപ്പ് നല്‍കണമെന്നും വക്താവ് ഫാഹിം ധഷ്തി ആവശ്യപ്പെട്ടു. 

സോവിയറ്റ് യൂണിയന് എതിരേ പോരാടിയ മിലിറ്ററി കമാന്‍ഡര്‍ അഹമ്മദ് ഷാ മന്‍സൂദിന്റെ മകനാണ് അഹമ്മദ് മന്‍സൂദ്. താലിബാനുമായി യുദ്ധത്തിന് തയ്യാറാണെന്നും അതിനുള്ള എല്ലാ സന്നാഹങ്ങളും തങ്ങളുടെ കൈവശമുണ്ടെന്നും താലിബാന്‍ വിരുദ്ധ പ്രതിരോധ സേനയുടെ കമാന്‍ഡറായ അമീര്‍ അക്മല്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. താലിബാന്‍ വിരുദ്ധ സേനയിലെ കൂടുതല്‍ അംഗങ്ങളും യുവാക്കളും മുന്‍പ് അഫ്ഗാൻ സേനയുടെ ഭാഗമായിരുന്നവരുമാണ്.

Content Highlights: fight is not only for Panjshir but for entire Afghan claims Ahmed Massoud