വൈറ്റ് ഹൗസ് ബാൽക്കണിയിൽ നിന്ന് അനുയായികളെ അഭിസംബോധന ചെയ്യുന്നതിനിടെ ട്രംപ് മാസ്ക് അഴിച്ച് മാറ്റുന്നു | Photo: AP | PTI
വാഷിങ്ടണ്‍: വൈറ്റ് ഹൗസില്‍ ശനിയാഴ്ച നടന്ന പരിപാടിയില്‍ പങ്കെടുത്ത് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പൊതുവേദികളിലേക്ക് തിരികെയെത്തി. കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പൊതുപരിപാടികളില്‍ നിന്ന് അകന്നുനില്‍ക്കുകയായിരുന്ന ട്രംപ് ഒമ്പത് ദിവസത്തിന് ശേഷമാണ് തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ വീണ്ടും സജീവമാകുന്നത്.
'ആഹാ ഗംഭീരം!' വൈറ്റ് ഹൗസിലെത്തിച്ചേര്ന്ന നൂറ് കണക്കിന് അനുയായികളെ അഭിസംബോധന ചെയ്ത് ട്രംപ് പറഞ്ഞു. 'എല്ലാവരും പുറപ്പെടൂ, വോട്ട് ചെയ്യൂ, നിങ്ങളെ ഞാന്‍ സ്നേഹിക്കുന്നു'. മാസ്ക് അഴിച്ചു മാറ്റി ബാല്‍ക്കണിയില്‍ നിന്നു കൊണ്ട് ട്രംപ് കൂട്ടിച്ചേര്‍ത്തു. മറുപടിയായി ട്രംപ് അനുയായികള്‍ 'യുഎസ്എ' എന്നും 'നാല് വര്‍ഷം കൂടി' എന്നും ഇരുപത് മിനിറ്റോളം നീണ്ട പരിപാടിയിലുടനീളം സ്തുതിവചനങ്ങള്‍ ചൊരിഞ്ഞു. അനുയായികളില്‍ ഭൂരിഭാഗം പേരും മാസ്ക് ധരിച്ചാണെത്തിയത്. കൂടാതെ മെയ്ക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ന് എന്ന് ആലേഖനം ചെയ്ത തൊപ്പികളും ധരിച്ചിരുന്നു.
ട്രംപില്‍ നിന്ന് വൈറസ് പകരാന്‍ സാധ്യതയില്ലെന്ന് വൈറ്റ് ഹൗസ് ഡോക്ടര്‍ സിയാന് കോണ്‍ലി ശനിയാഴ്ച അറിയിച്ചിരുന്നു. പ്രവര്‍ത്തനക്ഷമമായ വൈറസ് സാന്നിധ്യം ഇപ്പോള്‍ ട്രംപിലില്ലെന്ന് പരിശോധനകള്‍ സൂചിപ്പിക്കുന്നതായി ഡോക്ടര്‍ കോണ്‍ലി വ്യക്തമാക്കി. എന്നാല്‍ ട്രംപ് പൂര്‍ണമായും കോവിഡ് മുക്തനായോയെന്ന കാര്യത്തില്‍ ഡോക്ടര്‍ കോണ്‍ലി മൗനം പാലിക്കുകയാണുണ്ടായത്. ലക്ഷണങ്ങള്‍ കുറഞ്ഞ കോവിഡ് രോഗികള്‍ക്ക് പത്ത് ദിവസത്തിന് ശേഷം സമ്പര്‍ക്കവിലക്ക് ഒഴിവാക്കാമെന്ന് മാര്‍ഗനിര്‍ദേശമുണ്ട്.
തിങ്കളാഴ്ച ഫ്ളോറിഡയിലും ചൊവ്വാഴ്ച പെന്‍സില്‍വാനിയയിലും ബുധനാഴ്ച ലോവയിലും നടക്കുന്ന പ്രചാരണ പരിപാടികളില്‍ ട്രംപ് പങ്കെടുക്കും. വന്‍ ജനാവലിയെ പങ്കെടുപ്പിച്ച് ട്രംപ് നടത്തുന്ന റാലികളെ എതിര്‍സ്ഥാനാര്‍ഥി ജോ ബൈഡന് രൂക്ഷമായി വിമര്‍ശിച്ചിരുന്നു. എന്നാല്‍ മരണസംഖ്യ വര്‍ധിച്ചു കൊണ്ടിരിക്കുന്ന സന്ദര്‍ഭത്തിലും വൈറസിനെതിരെ രാജ്യം ആധിപത്യം സ്ഥാപിച്ചതായാണ് ട്രംപിന്റെ അവകാശവാദം.
Content Highlights: Feeling Great Says Trump At 1st Event After Covid Diagnosis
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..