വീഡിയോയിൽ നിന്ന് | (സ്ക്രീൻ ഗ്രാബ്)
ഹാനോള്‍: കുടുംബാംഗങ്ങളോടൊപ്പം അത്താഴം ആസ്വദിച്ചു കഴിക്കുന്നതിനിടെ ഇരിക്കുന്നിടത്തേക്ക് സീലിങ് ഫാന്‍ പൊട്ടി വീണാല്‍ എന്തു ചെയ്യും. ഭയപ്പെടുത്തുന്ന ഒന്നായിരിക്കുമല്ലേ അത്. എന്നാല്‍, വലിയ അപകടത്തില്‍നിന്ന് കുടുംബം മുഴുവന്‍ രക്ഷപെടുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ തരംഗം സൃഷ്ടിച്ചിരിക്കുകയാണിപ്പോള്‍. വിയറ്റ്‌നാമിലാണ് സംഭവം നടന്നത്.
വൈറല്‍ വീഡിയോകള്‍ സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെയ്ക്കുന്ന വൈറല്‍ഹോഗ് ആണ് ഈ വീഡിയോ സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ചത്. നിലത്ത് പായ വിരിച്ച് അതിലിരുന്നു ഭക്ഷണം കഴിക്കുകയായിരുന്നു അച്ഛനും അമ്മയും മക്കളുമടങ്ങുന്ന കുടുംബം. ഇടയ്ക്ക് ഒരു ശബ്ദം കേട്ട് ഇളയകുട്ടി ചുറ്റുപാടെല്ലാം നോക്കുന്നത് വീഡിയോയില്‍ കാണാം. പെട്ടെന്നാണ് വലിയ ശബ്ദത്തോടെ ഫാന്‍ താഴേക്ക് പൊട്ടി വീഴുന്നത്. അച്ഛനും ഇളയ കുട്ടിയും മറ്റൊരാളും ഇരുന്നിടത്തേക്കാണ് ഫാന്‍ വീണതെങ്കിലും ആര്‍ക്കും ഒരു പോറല്‍ പോലും ഏറ്റില്ല. അമ്മ ഉടനടി ഇരുന്നിടത്തുനിന്ന് എഴുന്നേറ്റ് ഇളയകുട്ടിയെ കെട്ടിപ്പിടിക്കുന്നതും ആശ്വസിപ്പിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ഒരു നിമിഷം ബാക്കിയെല്ലാവരും സ്തബ്ധരായി നിന്നുപോയി.
അത്ഭുതകരമായ രക്ഷപ്പെടല്‍ എന്നാണ് വീഡിയോ കണ്ടവര്‍ പറയുന്നത്. വീഡിയോ പേടിപ്പെടുത്തുന്നതായി മറ്റൊരാള്‍ കമന്റു ചെയ്തു. തങ്ങളുടെ വീടുകളിലെ പഴയ സീലിങ് ഫാന്‍ മാറ്റുന്നതിനെക്കുറിച്ച് ചിന്തിച്ചെന്ന് വീഡിയോ കണ്ട ശേഷം ഒട്ടേറെപ്പേര്‍ അഭിപ്രായപ്പെട്ടു.
Content Highlights: family dinner gets interrupted by a falling fan watch video
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..