കൊറോണയെ ചെറുക്കാൻ മദ്യം കൊടുത്തു; ഇറാനില്‍ കുഞ്ഞ് അബോധാവസ്ഥയിൽ, കൂട്ടമരണം


1 min read
Read later
Print
Share
liqour
ടെഹ്‌റാന്‍: കൊറോണയെ പ്രതിരോധിക്കാന്‍ മദ്യം മതിയെന്ന വ്യാജപ്രചരണം വിശ്വസിച്ച് വിഷമദ്യം കഴിച്ച് ഇറാനില്‍ ഒട്ടേറെപേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. മാര്‍ച്ച് ആദ്യവാരം മുതല്‍ ഇതുവരെ ഏകദേശം 255 പേര്‍ വിഷമദ്യം കഴിച്ച് മരിച്ചെന്നാണ് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. നിരവധിപേര്‍ മദ്യം കഴിച്ച് ഗുരുതരാവസ്ഥയിലുമാണ്.

ഇതിനിടെ കൊറോണയെ പ്രതിരോധിക്കാന്‍ മദ്യം കഴിപ്പിച്ച ഒരു കുഞ്ഞ് അബോധാവസ്ഥയിലായെന്നും വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കൊറോണ വൈറസ് ബാധ ചെറുക്കാന്‍ മാതാപിതാക്കളാണ് കുഞ്ഞിന് മദ്യം നല്‍കിയത്. എന്നാല്‍ മദ്യം കഴിച്ചതോടെ കുഞ്ഞിന്റെ കാഴ്ച പോയെന്നും കോമയിലായെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. അഞ്ഞൂറിലേറെ പേരാണ് ഇതുവരെ വിഷമദ്യം കഴിച്ച് ആശുപത്രിയിലെത്തിയതെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

കൊറോണയെ പ്രതിരോധിക്കാന്‍ ആല്‍ക്കഹോളിന് കഴിയുമെന്ന് സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് ഇറാനില്‍ വിഷമദ്യത്തിന്റെ ഉപഭോഗം വര്‍ധിച്ചത്. രാജ്യത്തെ നിയമമനുസരിച്ച് മദ്യം നിര്‍മിക്കുന്നതും ഉപയോഗിക്കുന്നതും ക്രിമിനല്‍ കുറ്റമാണ്. എന്നാല്‍ പലയിടത്തും രഹസ്യമായി വ്യാജമദ്യം നിര്‍മിക്കുകയും വില്‍പ്പനയുമുണ്ട്. ഇതിനിടെയാണ് കൊറോണ കാലത്ത് മദ്യത്തിന്റെ ഉപയോഗം വര്‍ധിച്ചതെന്നും തുര്‍ക്കിഷ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം, ഇറാനില്‍ കൊറോണ വൈറസ് ബാധ കാരണം മരിച്ചവരുടെ എണ്ണം രണ്ടായിരം കവിഞ്ഞു. ഇതുവരെ 27017 പേരിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞദിവസം മാത്രം ഇറാനില്‍ രണ്ടായിരത്തിലേറെ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.

Content Highlights: fake message spreads in iran, many consume toxic alcohol for corona virus

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
FUKUSHIMA
Premium

8 min

തൊണ്ടയിൽ കുടുങ്ങി 'ആണവമത്സ്യം'; ചൈനീസ് ചെക്കിൽ കാലിടറുമോ ജപ്പാന്?

Sep 7, 2023


Mufti Qaiser Farooq

1 min

ലഷ്‌കര്‍ ഭീകരന്‍ ഖൈസര്‍ ഫാറൂഖി കറാച്ചിയില്‍ കൊല്ലപ്പെട്ടു

Oct 1, 2023


pakistan

1 min

പാകിസ്താനിൽ നബിദിന റാലിയ്ക്കിടെ സ്ഫോടനം; 52 മരണം, 50 പേർക്ക് പരിക്ക്

Sep 29, 2023

Most Commented