സമാധാന നൊബേല്‍: സാധ്യതാപട്ടികയില്‍ ഇടംനേടി ആള്‍ട്ട് ന്യൂസ് സ്ഥാപകരും


മുഹമ്മദ് സുബൈർ, പ്രതീക് സിൻഹ

ന്യൂഡല്‍ഹി: സമാധാന നൊബേല്‍ സമ്മാനത്തിനുള്ള സാധ്യതാപട്ടികയില്‍ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരായ മുഹമ്മദ് സുബൈറും പ്രതീക് സിന്‍ഹയും ഇടംനേടിയതായി റിപ്പോര്‍ട്ടുകള്‍. റോയിട്ടേഴ്സ് സര്‍വേ പ്രകാരം ടൈം വെബ്സൈറ്റാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഫാക്ട് ചെക്കിങ് വെബ്‌സൈറ്റായ ആള്‍ട്ട് ന്യൂസിന്റെ സ്ഥാപകരാണ് ഇരുവരും.

2018-ലെ വിവാദ ട്വീറ്റിനെ തുടര്‍ന്ന് ഇക്കഴിഞ്ഞ ജൂണില്‍ മുഹമ്മദ് സുബൈറിനെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വിദ്വേഷം പടര്‍ത്തുന്ന രീതിയിലുള്ള പ്രചാരണം നടത്തിയെന്നായിരുന്നു മുഹമ്മദ് സുബൈറിനെതിരായ എഫ്.ഐ.ആര്‍. എന്നാല്‍ മുഹമ്മദ് സുബൈറിന്റെ അറസ്റ്റിനെതിരെ ആഗോളതലത്തില്‍ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. ജാമ്യം ലഭിച്ചതിനെ തുടര്‍ന്ന് ഒക്ടോബറിലാണ് മുഹമ്മദ് സുബൈര്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്.

251 വ്യക്തികള്‍, 92 സംഘടനകള്‍ എന്നിവയാണ് സമാധാന നൊബേലിനുള്ള സാധ്യതാപട്ടികയിലിടം നേടിയിരിക്കുന്നത്. അതേസമയം, ഇതുസംബന്ധിച്ച ഔദ്യോഗിക പട്ടിക നൊബേല്‍ കമ്മിറ്റി പുറത്തുവിട്ടിട്ടില്ല. എന്നിരുന്നാലും ഗ്രെറ്റ തുന്‍ബെ, പോപ്പ് ഫ്രാന്‍സിസ്, മ്യാന്‍മര്‍ സര്‍ക്കാര്‍, യുക്രൈന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലന്‍സ്‌കി, ഐക്യരാഷ്ട്രസഭയുടെ റെഫ്യൂജി ഏജന്‍സി, ലോകാരോഗ്യ സംഘടന, റഷ്യന്‍ പ്രസിഡന്റിന്റെ സ്ഥിരം വിമര്‍ശകനായ അലക്‌സി നവാല്‍നി തുടങ്ങിയവര്‍ പട്ടികയിലുണ്ടെന്നാണ് റോയിട്ടേഴ്‌സ് നടത്തിയ സര്‍വേ സൂചിപ്പിക്കുന്നത്.

Content Highlights: Fact-Checkers M Zubair, P Sinha Among Favourites For Nobel Peace: Report


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022


photo: Getty Images

1 min

അത്ഭുതമായി ലിവാകോവിച്ച്...ക്രൊയേഷ്യയുടെ ഹീറോ

Dec 9, 2022


photo: Getty Images

1 min

വീണ്ടും ഗോളടിച്ച് മെസ്സി; ബാറ്റിസ്റ്റ്യൂട്ടയുടെ റെക്കോര്‍ഡിനൊപ്പം

Dec 10, 2022

Most Commented