ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ സെന്‍ട്രല്‍ പാര്‍ക്കില്‍ ഞായറാഴ്ച രാവിലെ ഉണ്ടായ സ്‌ഫോടനത്തില്‍ ഒരാള്‍ക്ക് സാരമായി  പരിക്കേറ്റു.

നോര്‍ത്ത് വിര്‍ജീനിയയില്‍ നിന്നുള്ള 18 വയസുകാരനാണ് പരിക്കേറ്റത്. രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം പാര്‍ക്ക് സന്ദര്‍ശനത്തിനെത്തിയതായിരുന്നു ഇയാള്‍. ഇയാള്‍ സ്‌ഫോടക വസ്തുവില്‍ ചവിട്ടിയതിനെ തുടര്‍ന്നാണ് സ്‌ഫോടനം ഉണ്ടായത്.

ന്യൂയോര്‍ക്ക് പോലീസിന്റെ ബോബ് സ്‌ക്വാഡ് പാര്‍ക്കില്‍ പരിശോധ നടത്തി. ഭീകരാക്രമണമാണോ എന്ന കാര്യം ഇതുവരെ സ്ഥീരീകരിച്ചിട്ടില്ല.

സ്‌ഫോടനത്തെ തുടര്‍ന്ന് പാര്‍ക്കില്‍ ഭാഗിക നിയന്ത്രണം ഏര്‍പ്പെടുത്തി. ജൂലായ് നാലിലെ സ്വാതന്ത്ര്യ ദിനത്തില്‍ ആക്രമണം നടത്തുമെന്ന് ഐസിന്റെ ഭീഷണി ഉണ്ടായിരുന്നു.