കോവിഡ്: ചൈനയില്‍നിന്ന് ആശങ്കപ്പെടുത്തുന്ന ദൃശ്യങ്ങള്‍; ജോലിഭാരത്തെത്തുടര്‍ന്ന് കുഴഞ്ഞുവീണ് ഡോക്ടര്‍


1 min read
Read later
Print
Share

ഒന്നിനു പിറകെ ഒന്നായി രോഗികളെ പരിചരിച്ചതിനെ തുടര്‍ന്ന് ഡോക്ടര്‍ ബോധരഹിതനായി തന്റെ ഇരിപ്പിടത്തില്‍ നിന്നും ഊര്‍ന്ന് വീഴുന്നതായി ദൃശ്യത്തിലുണ്ട്

ഡോക്ടർ കുഴഞ്ഞുവീഴുന്നതിന്റെ സി.സി.ടി.വി. ദൃശ്യം | Photo: Screengrab/YouTube(The Telegraph)

ബെയ്ജിങ്: ചൈനയില്‍ കോവിഡ് ഗുരുതരമായി പടരുന്നതിനിടെ ആശങ്കപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പുറത്ത് വരുന്നു. ആശുപത്രി നിറഞ്ഞുകവിഞ്ഞ് ചികിത്സാസംവിധാനങ്ങള്‍ തകിടം മറിഞ്ഞതിന്റേയും മൃതദേഹങ്ങള്‍ കൂട്ടിയിട്ടിരിക്കുന്നതിന്റേയും ദൃശ്യങ്ങള്‍ നേരത്തേ പുറത്ത് വന്നിരുന്നു. രോഗികളെ ചികിത്സിക്കുന്നതിനിടെ ഡോക്ടര്‍ കുഴഞ്ഞുവീഴുന്ന ദൃശ്യങ്ങളാണ് ഏറ്റവും ഒടുവില്‍ ചൈനയില്‍ നിന്നെന്നുള്ളത് എന്ന് കരുതപ്പെടുന്നതരത്തില്‍ പുറത്തുവരുന്നത്.

രോഗികളെ ചികിത്സിക്കാന്‍ നിയോഗിക്കപ്പെട്ട ഡോക്ടര്‍ തുടര്‍ച്ചയായി ജോലി ചെയ്തതിനെത്തുടര്‍ന്ന് തളര്‍ന്നു വീഴുന്ന ദൃശ്യമാണ് ദി ടെലിഗ്രാഫ് പുറത്തുവിട്ടത്. ഒന്നിനു പിറകെ ഒന്നായി രോഗികളെ പരിചരിച്ചതിനെ തുടര്‍ന്ന് ഡോക്ടര്‍ ബോധരഹിതനായി തന്റെ ഇരിപ്പിടത്തില്‍ നിന്നും ഊര്‍ന്ന് വീഴുന്നതായി ദൃശ്യത്തിലുണ്ട്. രോഗികള്‍ അറിയിച്ചതിനെത്തുടര്‍ന്ന് ആശുപത്രി ജീവനക്കാര്‍ ഓടിയെത്തി. ഡോക്ടര്‍ക്ക് വെള്ളം നല്‍കാന് അദ്ദേഹം അബോധാവസ്ഥയിലായതിനാല്‍ ഇതിന് സാധിച്ചില്ല. ഏറെ പണിപ്പെട്ടാണ് സഹപ്രവര്‍ത്തകര്‍ അദ്ദേഹത്തെ ഇരിപ്പിടത്തില്‍ നിന്നും മാറ്റിയത്.

പ്രതിഷേധങ്ങളെത്തുടര്‍ന്ന് സീറോ കോവിഡ് നയത്തില്‍ ചൈനീസ് ഭരണകൂടം ഇളവ് നല്‍കിയിരുന്നു. ഇതിന് പിന്നാലെ പുതിയ കേസുകളില്‍ വന്‍ വര്‍ധനയാണ് രാജ്യത്തുണ്ടായത്. ചൈനയിലെ കോവിഡ് വ്യാപനം ആശങ്കപ്പെടുത്തുന്നതാണെന്ന് അമേരിക്ക മുന്നറിയിപ്പ് നല്‍കിയിരുന്നു. കോവിഡ് മൂലമുള്ള മരണം ചൈന മറച്ചുവെക്കുന്നുവെന്ന് ആരോപണമുണ്ട്.

Content Highlights: exhausted doctor collapses in china hospital amid covid surge video goes viral

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Mufti Qaiser Farooq

1 min

ലഷ്‌കര്‍ ഭീകരന്‍ ഖൈസര്‍ ഫാറൂഖി കറാച്ചിയില്‍ കൊല്ലപ്പെട്ടു

Oct 1, 2023


pakistan

1 min

പാകിസ്താനിൽ നബിദിന റാലിയ്ക്കിടെ സ്ഫോടനം; 52 മരണം, 50 പേർക്ക് പരിക്ക്

Sep 29, 2023


FUKUSHIMA
Premium

8 min

തൊണ്ടയിൽ കുടുങ്ങി 'ആണവമത്സ്യം'; ചൈനീസ് ചെക്കിൽ കാലിടറുമോ ജപ്പാന്?

Sep 7, 2023

Most Commented