ഷിൻസോ ആബെയുടെ കൊലപാതകിയെ കീഴടക്കാനുള്ള ശ്രമത്തിൽ സുരക്ഷാ ഉദ്യോഗസ്ഥൻ | Photo: AP
ടോക്യോ: ജപ്പാന് മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയുടെ കൊലപാതകി ടെറ്റ്സുയ യാമഗാമി നേരത്തെ ഒരു മതനേതാവിനേയുംകൊലപ്പെടുത്താന് പദ്ധതിയിട്ടിരുന്നുവെന്ന് പോലീസ്. തന്റെ മാതാവിനെ സാമ്പത്തിക ബാധ്യതയിലേക്ക് എത്തിച്ച മതനേതാവിനെ കൊലപ്പെടുത്താനാണ് ആസൂത്രണം നടത്തിയതെന്ന് ടെറ്റ്സുയ യാമഗാമി പോലീസിനോട് വെളിപ്പെടുത്തി.
അതേസമയം, ആബെയുടെ രാഷ്ട്രീയ നിലപാടുകളോടുള്ള എതിര്‍പ്പുകളാണ് അദ്ദേഹത്തിന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന ചോദ്യം പ്രതി നിഷേധിച്ചിട്ടുണ്ട്. ആബെയുമായി ബന്ധമുണ്ടെന്ന് കരുതുന്ന ഒരു പ്രത്യേക കൂട്ടായ്മയോട് പ്രതിക്ക് വിദ്വേഷമുണ്ട് ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന് ഉദ്ധരിച്ച് ജപ്പാന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഈ കൂട്ടായ്മ മതവിഭാഗ സംഘമാവാമെന്നാണ് പ്രാഥമിക നിഗമനം.
ഇന്നലെയാണ് ആബെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വെടിയേറ്റ് കൊല്ലപ്പെട്ടത്. പ്രതിയെ പോലീസ് ഇന്നലെ തന്നെ കസ്റ്റഡിയിലെടുത്തിരുന്നു. സ്വയം നിര്‍മിച്ച തോക്കുപയോഗിച്ചാണ് പ്രതി കൃത്യം നടത്തിയത്. ജപ്പാനീസ് മാരിടൈം സെല്‍ഫ്-ഡിഫന്‍സ് ഫോഴ്സിലെ മുന്‍ അംഗമാണ് ടെറ്റ്സുയ യാമഗാമി.
Content Highlights: Ex-Japan PM Shinzo Abe's shooter initially planned to attack religious group leader, say police
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..