വാഷിങ്ടൺ: അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ പ്രസിഡന്റായി സ്ഥാനമേൽക്കുമ്പോൾ ജോ ബൈഡൻ ആഹ്വാനം ചെയ്തത് ഐക്യത്തിന്. എല്ലാ ജനങ്ങളുടേയും പ്രസിഡന്റായിരിക്കുമെന്ന് ഉറപ്പു നൽകിയ ബൈഡൻ രാജ്യത്തരങ്ങേറുന്ന അപരിഷ്കൃതമായ യുദ്ധം അവസാനിപ്പിക്കണമെന്ന് പ്രസംഗത്തിൽ ആവശ്യപ്പെടുകയും ചെയ്തു.
തന്റെ പ്രസംഗത്തിനിടെ ഭരണതന്ത്രത്തെ കുറിച്ച് ബൈഡൻ ഓർമിപ്പിച്ചു. പ്രവർത്തനമാർഗത്തിലുള്ള ഏതിനേയും നശിപ്പിക്കുന്ന അഗ്നിയായി ഭരണതന്ത്രം ഒരിക്കലും മാറാനിടയാവരുതെന്നും എല്ലാ അഭിപ്രായവ്യത്യാസങ്ങളും യുദ്ധത്തിന് വഴിയൊരുക്കുന്നതാവരുതെന്നും തന്റെ അഭിസംബോധനാപ്രസംഗത്തിൽ ബൈഡൻ ഊന്നിപ്പറഞ്ഞു.
തന്റെ ഭരണരീതി ട്രംപിന്റേതിൽ നിന്ന് തികച്ചും വ്യത്യസ്തമായിരിക്കുമെന്ന സൂചന ബൈഡൻ പ്രസംഗത്തിലൂടെ നൽകി. തന്റെ മുൻഗാമിയെ കുറിച്ചോ ട്രംപിന്റെ ലോകവീക്ഷണത്തെ കുറിച്ചോ ഉള്ള പ്രത്യക്ഷമായ സൂചന വാക്കുകളിൽ ഉൾപ്പെടുത്തിയില്ലെങ്കിലും ഐക്യവും സമാധാനവും പുലർത്താനാഗ്രഹിക്കുന്ന ഭരണാധികാരിയായിരിക്കും താനെന്ന് പ്രസംഗത്തിലൂടനീളം ബൈഡൻ വ്യക്തമാക്കി.
Content Highlights: Every disagreement doesnt have to be a cause for total war says Biden