കാബൂളിലെ അഭയാർഥി ക്യാമ്പിൽ വിനോദത്തിലേർപ്പെട്ട കുട്ടികൾ. ഫോട്ടോ: എപി
ബ്രസല്‍സ്: അഫ്ഗാനിസ്താന് ഒരു ബില്ല്യണ്‍ യൂറോ സാമ്പത്തിക സഹായം പ്രഖ്യാപിച്ച് യൂറോപ്യന്‍ യൂണിയന്. ജി-20 രാജ്യങ്ങളുടെ യോഗത്തിലാണ് അഫ്ഗാനിസ്താന് സഹായം പ്രഖ്യാപിച്ചത്.
അഫ്ഗാനിസ്താൻ സാമ്പത്തികമായും സാമൂഹികമായും തകര്‍ന്നുവെന്നും രാജ്യത്ത് നടക്കുന്നത് കടുത്ത മനുഷ്യാവകാശലംഘനങ്ങളാണെന്ന് യോഗത്തില്‍ പങ്കെടുത്ത രാഷ്ട്രപ്രതിനിധികള്‍ അഭിപ്രായപ്പെട്ടു. അതിനെ നേരിടാനായുള്ള സാമ്പത്തിക പാക്കേജ് ആണ് യൂറോപ്യന്‍ യൂണിയന് പ്രഖ്യാപിച്ചത്. നേരത്തെ യൂറോപ്യന്‍ യൂണിയന് പ്രഖ്യാപിച്ച 300 മില്ല്യണ്‍ യൂറോയ്ക്ക് പുറമേയാണ് ഇപ്പോള്‍ പ്രഖ്യാപിച്ച സാമ്പത്തികസഹായം.
യൂറോപ്യന്‍ യൂണിയന് ഫണ്ടുകള്‍ അഫ്ഗാനുകള്‍ക്കുള്ള നേരിട്ടുള്ള പിന്തുണ ആണെന്നും അത് താലിബാന്റെ താല്‍ക്കാലിക സര്‍ക്കാരിനല്ല, പകരം രാജ്യത്ത് പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര സംഘടകള്‍ക്ക് കൈമാറുമെന്നും യൂണിയന് വ്യക്തമാക്കി.
ഇറ്റലി ആതിഥേയത്വം വഹിച്ച യോഗത്തില്‍ യുഎസ് പ്രസിഡന്റ് ബൈഡന്, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തുടങ്ങിയവര്‍ പങ്കെടുത്തു. ചൈനീസ് പ്രസിഡന്റ് ഷീജിന് പിങ്, റഷ്യന്‍ പ്രസിഡന്റ് പുതിന് എന്നിവരുടെ പ്രതിനിധികളാണ് യോഗത്തില്‍ പങ്കെടുത്തത്.
അമേരിക്ക പിന്മാറിയതിന് പിന്നാലെ അഫ്ഗാനിസ്താനിൽ അധികാരത്തിലേറ്റ താലിബാന് നയിക്കുനന് സര്‍ക്കാര്‍ എല്ലാ അന്താരാഷ്ട്ര സഹായങ്ങളും തടഞ്ഞുവെച്ചിരുന്നു. അതേസമയം രാജ്യത്ത് ഭക്ഷണ വിലയും തൊഴിലില്ലായ്മയും വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
Content Highlights: European Union Announces 1-Billion Euro Aid Package For Afghanistan
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..