സുരക്ഷിതമെന്ന് ഉറപ്പ്; ആസ്ട്രസെനെക്ക വാക്സിന്‍ വിതരണം പുനരാരംഭിക്കാനൊരുങ്ങി യൂറോപ്യന്‍ രാജ്യങ്ങള്‍


വാക്‌സിന്‍ ഉപയോഗം ഉടന്‍ പുനരാരംഭിക്കുമെന്ന് ജര്‍മനി, ഫ്രാന്‍സ്,സ്‌പെയിന്‍,ഇറ്റലി തുടങ്ങിയ രാജ്യങ്ങള്‍ പ്രഖ്യാപിച്ചു

പ്രതീകാത്മക ചിത്രം

ഹേഗ് : ഓക്സഫഡ്- ആസ്ട്രസെനെക്ക വാക്‌സിന്‍ സുരക്ഷിതമാണെന്ന് യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സിയും സാക്ഷ്യപ്പെടുത്തിയതോടെ വാക്‌സിന്‍ വിതരണം പുനരാരംഭിക്കാനൊരുങ്ങി യൂറോപ്യന്‍ രാജ്യങ്ങള്‍.

ആസ്‌ട്രെസെനെക്ക വാക്‌സിന്‍ സുരക്ഷിതവും ഫലപ്രദവുമാണെന്ന് നേരത്തെ ലോകാരോഗ്യസംഘടനയും വ്യക്തമാക്കിയിരുന്നു. വാക്‌സിനെടുത്തവരില്‍ രക്തം കട്ടപിടിക്കുന്ന ഏതാനും സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തില്‍ ചില യൂറോപ്യന്‍ രാജ്യങ്ങള്‍ വാക്‌സിന്‍ ഉപയോഗം താത്കാലികമായി നിര്‍ത്തിവെക്കുന്നതായി അറിയിച്ചിരുന്നു. എന്നാല്‍, രക്തം കട്ടപിടിക്കുന്നതുമായി വാക്‌സിന് ഒരു ബന്ധവും കണ്ടുപിടിക്കാനായിട്ടില്ലെന്നും അതിനാല്‍ വാക്‌സിന്‍ ഉപയോഗം നിര്‍ത്തിവെക്കേണ്ട സാഹചര്യമില്ലെന്നായിരുന്നു ലോകാരോഗ്യസംഘടന വിശദീകരിച്ചത്. പിന്നാലെയാണ് യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സിയും വാക്‌സിന്‍ വാക്‌സിന് പച്ചക്കൊടി കാണിച്ചത്.

വാക്‌സിന്‍ ഉപയോഗം ഉടന്‍ പുനരാരംഭിക്കുമെന്ന് ജര്‍മനി, ഫ്രാന്‍സ്,സ്‌പെയിന്‍,ഇറ്റലി. നെതര്‍ലന്റ്‌സ്,പോര്‍ച്ചുഗല്‍,ലിതുവാനിയ,ലാത്വിയ, സ്ലോവേനിയ, ബള്‍ഗേറിയ എന്നീ രാജ്യങ്ങള്‍ പ്രഖ്യാപിച്ചു.

Content Highlights: European Countries To Resume AstraZeneca Vaccinations After "Safe, Effective" Verdict

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


pinarayi and saji cheriyan

1 min

അപ്രതീക്ഷിത വിവാദം; മന്ത്രി സജി ചെറിയാനെ മുഖ്യമന്ത്രി വിളിപ്പിച്ചു, തിരക്കിട്ട ചര്‍ച്ചകള്‍

Jul 5, 2022


nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022

Most Commented