-
ബെര്‍ലിന്‍: അടുത്ത നാലുമാസത്തിനുളളില്‍ യൂറോപ്പ് കോവിഡ് 19 നെതിരായി ഹെര്‍ഡ് ഇമ്യൂണിറ്റി ആര്‍ജിക്കുമെന്ന് ഫൈസര്‍ കോവിഡ് വാക്‌സിന്റെ നിര്‍മാതാക്കളായ ബയേൺടെക്ക് ചീഫ് എക്‌സിക്യൂട്ടീവ് ഉഗുര്‍ സഹിന്‍. ജൂലായ്-ഓഗസ്റ്റ് മാസത്തോടെ ഹെര്‍ഡ് ഇമ്യൂണിറ്റി നേടാനായേക്കുമെന്നാണ് ഉഗര്‍ അഭിപ്രായപ്പെടുന്നത്.
ഫൈസര്‍ വാക്‌സിന്റെ രണ്ടു ഡോസും സ്വീകരിച്ചവരുടെ ഡേറ്റകള്‍ പരിശോധിക്കുമ്പോള്‍ മാസങ്ങള്‍ പിന്നിടുന്നതോടെ വാക്‌സിന്റെ പ്രതിരോധ ശേഷി ദുര്‍ബലപ്പെടുന്നതായി കണ്ടെത്തിയിട്ടുണ്ട്. അതിനാല്‍ വാക്‌സിന്റെ മൂന്നാം ഡോസ് സ്വീകരിക്കേണ്ടത് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. വാക്‌സിന്റെ രണ്ടുഡോസുകളും സ്വീകരിച്ചവരില്‍ ആറുമാസം പിന്നിടുന്നതോടെ വാക്‌സിന്റെ ഫലപ്രാപ്തി 95-ല്‍ നിന്ന് 91 ശതമാനമായി കുറയുന്നുണ്ടെന്നാണ് ഉഗുര്‍ ചൂണ്ടിക്കാണിക്കുന്നത്. അതിനാല്‍ വാക്‌സിന്റെ കാര്യക്ഷമത നൂറുശതമാനമായി നിലനിര്‍ത്താന്‍ ആദ്യ ഡോസ് സ്വീകരിച്ച് 9-12 മാസങ്ങള്‍ പിന്നിടുമ്പോള്‍ മൂന്നാമതൊരു ഡോസ് കൂടി സ്വീകരിക്കണമെന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്.
ഇതുകൂടാതെ ഓരോ വര്‍ഷവും അല്ലെങ്കില്‍ ഓരോ 18 മാസം കൂടുമ്പോഴും വാക്‌സിന്റെ അടുത്ത ബൂസ്റ്റര്‍ സ്വീകരിക്കേണ്ടി വരുന്നത് അനിവാര്യമാകുമെന്നാണ് താന്‍ കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: Europe will reach herd immunity by August - says bioNtech chief
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..