
-
ലണ്ടൻ: ലോകത്തെ ഒരു ഉപകരണം കൊണ്ടും മുറിക്കാൻ സാധിക്കാത്ത ആദ്യ വസ്തുവിനെ വികസിപ്പിച്ചെടുത്ത് ഗവേഷകർ. പ്രോടിയസ് എന്നാണ് ഇതിന് പേര് നൽകിയത്. ആംഗിൾ ഗ്രൈൻഡറുകൾ, ഡ്രില്ലിങ് മെഷീനുകൾ എന്നിവ ഉപയോഗിച്ചൊന്നും പ്രോടിയസിനെ മുറിക്കാൻ കഴിയില്ലെന്നാണ് ഗവേഷകർ അവകാശപ്പെടുന്നത്.
മുറിക്കാൻ സാധിക്കില്ലെന്ന് മാത്രമല്ല ഇത്തരം ഉപകരണങ്ങൾ ഉപയോഗിച്ച് പ്രോടിയസിനെ മുറിക്കാൻ ശ്രമിച്ചാൽ അവയുടെ മൂർച്ച നഷ്ടപ്പെടുകയും ചെയ്യും. അലൂമിനിയം-സിറാമിക് സംയുക്തത്തിൽ തീർത്ത സ്മാർട്ട് മെറ്റീരിയലാണ് പ്രോടിയസ്. ജർമനിയിലെ ഫ്രാൻഹോഫർ ഇൻസ്റ്റിറ്റ്യൂട്ട്, ബ്രിട്ടണിലെ ഡർഹം സർവകലാശാല എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞർ ചേർന്നാണ് പ്രോടിയസിനെ വികസിപ്പിച്ചെടുത്തത്.
ഗ്രേപ്പ്ഫ്രൂട്ടും ചില ജീവികളുടെ കാഠിന്യമേറിയ പുറന്തോടുകളുമാണ് പ്രോടിയസിന്റെ സൃഷ്ടിക്കായി ഗവേഷകർക്ക് പ്രചോദനമായത്. തകർക്കാൻ പറ്റാത്ത പൂട്ടുകളും നിർമാണ മേഖലയിലെ സുരക്ഷാ ഉപകരണങ്ങളും മറ്റും നിർമിക്കാൻ ഇവ ഉപയോഗിക്കാമെന്നും ഗവേഷകർ പറയുന്നു.
content highlights:engineers develop the first unbreakable material inspired by grapefruit
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..