ബെര്‍ലിന്‍: രാഷ്ട്രീയ, മതചിഹ്നങ്ങള്‍ക്കു തൊഴിലിടങ്ങളില്‍ വിലക്ക് ഏര്‍പ്പെടുത്താന്‍ തൊഴില്‍ദാതാവിനു അധികാരമുണ്ടെന്നു യൂറോപ്യന്‍ യൂണിയന്‍ ട്രിബ്യൂണലിന്റെ ഉത്തരവ്. എന്നാല്‍, വിലക്ക് ഏര്‍പ്പെടുത്തിയത് എന്തുകൊണ്ടാണെന്ന് കൃത്യമായി വ്യക്തമാക്കണം.

തൊഴിലാളിയുടെ അവകാശങ്ങളും താത്പര്യങ്ങളും പരിഗണിച്ചുവേണം വിലക്കേര്‍പ്പെടുത്താന്‍. മതസ്വാതന്ത്ര്യം സംബന്ധിച്ച് രാജ്യത്തെ നിയമങ്ങളും കണക്കിലെടുക്കണം- ഉത്തരവില്‍ പറയുന്നു.

ജര്‍മനിയിലെ രണ്ടു മുസ്ലീം സ്ത്രീകള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവ്. തങ്ങളുടെ തൊഴില്‍സ്ഥാപനത്തില്‍ ഇവര്‍ ശിരോവസ്ത്രം ധരിച്ചെത്തിയതാണ് പ്രശ്‌നങ്ങള്‍ക്കു തുടക്കം. ജര്‍മന്‍ കോടതിയാണ് കേസ് ആദ്യം പരിഗണിച്ചതെങ്കിലും പിന്നീട് ഇ.യു. ട്രിബ്യൂണലിലേക്ക് മാറ്റുകയായിരുന്നു. 

Content Highlights: Employers can limit religious symbols

Content Highlights: Employers can limit religious symbols