സാമൂഹ്യമാധ്യങ്ങളിൽ പങ്കുവെച്ച വീഡിയോയിൽ നിന്ന് | Photo:Facebook: www.facebook.com/priscilla.gartenmayer.5
വാഷിംഗ്ടണ്‍ ഡി.സി: ശക്തമായ ഒഴുക്കില്‍പ്പെട്ട് കാണാതായ 22-കാരനായ മുങ്ങല്വിദഗ്ധന് ഡിലന് ഗാര്ട്ടെന്മെയറിനെ കണ്ടെത്തുന്നതിനായി നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് സാമൂഹ്യമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഡിലനെ ജീവനോടെ കണ്ടെത്തിയപ്പോള്‍ അദ്ദേഹത്തിന്റെ കുടംബാംഗങ്ങള്‍ പങ്കുവച്ച വൈകാരിക നിമിഷങ്ങളാണ് വീഡിയോയിലുള്ളത്.
ശക്തമായ ഒഴുക്കില്‍പ്പെട്ടാണ് ഡിലനെ തിങ്കളാഴ്ച രാത്രി കാണാതായത്. കടലില്‍ ഒറ്റപ്പെട്ട് പോയ ഡിലന് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുമ്പോള്‍ കരയില്‍ നിന്ന് അകലങ്ങളിലേക്ക് തുഴഞ്ഞ് നീങ്ങുകയായിരുന്നു. 'എന്റെ ചുറ്റും മത്സ്യബന്ധനത്തിനായി നിക്ഷേപിച്ച ഇരകളുണ്ടായിരുന്നു. ഇരകളെ പിന്തുടര്ന്ന് വൈകാതെ വലിയ മത്സ്യങ്ങളും സ്രാവുകളും വരുമെന്ന് എനിക്കറിയാമായിരുന്നു', ഡിലന് പറഞ്ഞു. ഈ രാത്രി പ്രശ്നങ്ങളെ നേരിടായന്‍ തയ്യാറായിരുന്നുവെന്നും എന്നാല്‍ അതിന്റെ ആവശ്യം വന്നില്ലെന്നും ഡിലന് വ്യക്തമാക്കി.
ഡിലന്റെ അമ്മയും മറ്റ് കുടുംബാംഗങ്ങളും ഡിലനെ കണ്ടുപിടിക്കുന്നതിനായി രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയ ബോട്ടില്‍ കയറിയിരുന്നു. തങ്ങളുടെ ജീവിതത്തിലെ ഏറ്റവും ഭയാനകമായ ബോട്ട് യാത്ര എന്നാണ് രക്ഷാപ്രവര്‍ത്തനത്തെക്കുറിച്ച് ഡിലന്റെ അമ്മ ടബിതാ ഗാര്ട്ടെന്മെയര് വ്യക്തമാക്കിയത്.
ദൈവം ഞങ്ങളുടെ ഒപ്പമായിരുന്നു. അവനുണ്ടാകുമെന്ന് പ്രതീക്ഷിച്ച കോര്‍ഡിനേറ്റ്സില്‍ തന്നെ അവനെ കണ്ടെത്താനായി. ഡിലനെ കണ്ടെത്തിയതിലുള്ള സന്തോഷമാണ് രണ്ടാം വീഡിയോയിലുള്ളത്. ഈ വീഡിയോയില്‍ നിന്നും തനിക്ക് കണ്ണെടുക്കാനാകില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Content Highlights: Emotional Moment When A US Family Found Their Missing Son Lost At Sea
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..