അടിയന്തരമായി യുക്രൈന്‍ വിടണം;  ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് എംബസി നിര്‍ദേശം


റഷ്യൻ ആക്രമണത്തിൽ വാഹനം കത്തിയമരുന്നു(ഫയൽ ഫോട്ടോ)

ന്യൂഡല്‍ഹി: ഇന്ത്യന്‍ പൗരന്‍മാര്‍ അടിയന്തരമായി യുക്രൈന്‍ വിടണമെന്ന് ഇന്ത്യന്‍ എംബസി നിര്‍ദേശം നല്‍കി. റഷ്യ-യുക്രൈന്‍ സംഘര്‍ഷംമൂലം സുരക്ഷാ സാഹചര്യം കൂടുതല്‍ വഷളായതിനെ തുടർന്നാണ് നിര്‍ദേശം.

യുക്രൈനിലേക്കുള്ള യാത്ര നിര്‍ത്തിവെക്കണം. വിദ്യാര്‍ഥികള്‍ അടക്കം യുക്രൈനില്‍ ഇപ്പോഴുള്ള ഇന്ത്യന്‍ പൗരന്‍മാര്‍ ഉടന്‍ രാജ്യം വിടണമെന്നും കീവിലെ ഇന്ത്യന്‍ എംബസിയിറക്കിയ മുന്നറിയിപ്പില്‍ വ്യക്തമാക്കി. യുക്രൈനിലെ നാല് സ്ഥലങ്ങളില്‍ പട്ടാള നിയമം നടപ്പിലാക്കി റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുതിന്‍ ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് എംബസി നിര്‍ദേശം വന്നത്.യുക്രൈൻ നഗരങ്ങളിൽ റഷ്യയുടെ വ്യോമാക്രമണം തുടരുകയാണ്. സൈത്തൊമിർ, നിപ്രോ മേഖലകളിൽ വൈദ്യുതി, ജലവിതരണം തടസ്സപ്പെട്ടു. റഷ്യൻ, ഇറാൻ നിർമിത കമികാസി ആളില്ലാവിമാനങ്ങൾ ഉപയോഗിച്ചുനടത്തുന്ന ആക്രമണങ്ങൾ യുദ്ധക്കുറ്റമാണെന്ന് യു. എസ്. പ്രസിഡന്റ് ജോ ബൈഡന്റെ മാധ്യമസെക്രട്ടറി കാരിൻ ഷോൺ പിയർ കുറ്റപ്പെടുത്തി.

Content Highlights: Embassy asks Indians to leave Ukraine ‘at the earliest’ as war escalates


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022


Nasar Faizy

2 min

തുല്യ സ്വത്തവകാശത്തിന് പ്രതിജ്ഞ; കുടുംബശ്രീ മൗലികാവകാശം നിഷേധിക്കുന്നുവെന്ന് സമസ്ത നേതാവ്

Dec 3, 2022

Most Commented