ഇലോൺ മസ്ക് | Photo: AFP
സാന്‍ഫ്രാന്‍സിസ്കോ: 'കഠിനമായി ജോലിചെയ്യൂ അല്ലെങ്കില്‍ രാജിവെക്കൂ' എന്ന നിര്‍ദേശത്തിന് പിന്നാലെ ജീവനക്കാര്‍ക്കായി ട്വിറ്റര്‍ ആസ്ഥാനത്ത് ചെറു കിടപ്പുമുറികള്‍ ഒരുക്കി ഇലോണ്‍ മസ്ക്. സാന്‍ഫ്രാന്‍സിസ്കോയിലെ ട്വിറ്റര്‍ ആസ്ഥാനമന്ദിരത്തിലെ മുറികളെയാണ് ചെറു കിടപ്പുമുറികളാക്കി മാറ്റിയത്.
അത്യധ്വാനം ചെയ്യുന്ന ജീവനക്കാര്‍ക്ക് രാത്രിവൈകിയും ഓഫീസില്‍ കഴിയാനുള്ള സൗകര്യം എന്ന നിലയ്ക്കാണ് ഇത്തരത്തില്‍ കിടപ്പുമുറികള്‍ സജ്ജമാക്കിയതെന്ന് ഫോര്‍ബ്സ് റിപ്പോര്‍ട്ട് ചെയ്തു. തെളിഞ്ഞ ഓറഞ്ച് നിറത്തിലുള്ള കാര്‍പ്പറ്റാണ് മുറിയുടേത്. എന്നാല്‍ ജാലകവിരിപ്പുകളുടെ നിറം അനാകര്‍ഷകമാണെന്നും കിടക്ക വൃത്തിയായി ഒരുക്കിയതല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കട്ടിലിനരികില്‍ തടികൊണ്ടുള്ള മേശയും രണ്ട് കസേരകളും വലിയ വര്‍ക്ക് മോണിറ്ററുകളുമുണ്ട്.
തിങ്കളാഴ്ച ഓഫീസിലെത്തിയപ്പോഴാണ് പുതുതായി പ്രത്യക്ഷപ്പെട്ട ചെറുകിടപ്പുമുറികള് ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഇത്തരത്തിലുള്ള സജ്ജീകരണങ്ങള്‍ ഒരുക്കുന്നതായി മസ്കോ കമ്പനിയോ ജീവനക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നില്ല. അതിനാല്‍ത്തന്നെ ജീവനക്കാര്‍ പുതിയസംവിധാനങ്ങള്‍ കണ്ട് അമ്പരന്നു. ഓരോ നിലകളിലും നാലുമുതല്‍ എട്ടുവരെ ഇത്തരത്തിലുള്ള മുറികള്‍ സജ്ജമാക്കിയിട്ടുണ്ടെന്നാണ് വിവരം.
Content Highlights: elon musk converts room into bedrooms for hardcore employees
Also Watch
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..