വെല്ലിങ്ടണ്‍: ന്യൂസീലന്‍ഡിലെ വടക്ക് കിഴക്കന്‍ നഗരമായ ക്രൈസ്റ്റ്ചര്‍ച്ചില്‍ ഉണ്ടായ ഭൂചലനത്തേത്തുടര്‍ന്ന് ന്യൂസീലന്‍ഡിന്റെ തെക്കന്‍ തീരങ്ങളില്‍ സൂനാമി . 2.1 മീറ്റര്‍ ഉയരമുള്ള സുനാമി തിരകളാണ് ന്യൂസിലന്‍ഡിലെത്തിയത്. സംഭവത്തെ തുടര്‍ന്ന് തീരപ്രദേശങ്ങളിൽ അതീവജാഗ്രതാ നിര്‍ദേശം നല്‍കി.
റിക്ടര്‍ സ്‌കെയിലില്‍ 7.4 രേഖപ്പെടുത്തിയ ഭൂചലനമാണ് ന്യൂസിലന്‍ഡില്‍ രേഖപ്പെടുത്തിയത്. ഭൂചലനത്തില്‍ വലിയ നാശനഷ്ടങ്ങളോ ആളപായമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ആദ്യമുണ്ടായ ചലനത്തിന് പിന്നാലെ തുടര്‍ചലനങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 2011 ഫിബ്രവരിയില്‍ ക്രൈസ്റ്റ് ചര്‍ച്ചിലുണ്ടായ റിക്ടര്‍ സ്‌കെയിലില്‍ 6.3 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ 185 പേര്‍ മരിക്കുകയും വന്‍ നാശനഷ്ടമുണ്ടാകുകയും ചെയ്തിരുന്നു.