രക്ഷാപ്രവർത്തനത്തിൽനിന്ന്| Photo:AFP
ജക്കാര്‍ത്ത: ഇന്‍ഡൊനീഷ്യയിലെ സുലവേസി ദ്വീപില്‍ വന്‍ഭൂചലനം. ചുരുങ്ങിയത് ഏഴുപേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായും നിരവധി പേര്‍ക്ക് പരിക്കേറ്റതായും ഇന്‍ഡൊനീഷ്യന്‍ ദുരന്ത ലഘൂകരണ ഏജന്‍സി അറിയിച്ചു.
വെള്ളിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് ഭൂകമ്പം ഉണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഏഴു സെക്കന്‍ഡ് നീണ്ടുനിന്നു. അതേസമയം സുനാമി മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടില്ല.

നാലുപേര്‍ മരിച്ചതായും 637 പേര്‍ക്ക് പരിക്കേറ്റുവെന്നുമാണ് ആദ്യം റിപ്പോര്‍ട്ടുകള്‍ പുറത്തെത്തിയത്. ഇതിനു പിന്നാലെയാണ് മരണസംഖ്യയും പരിക്കേറ്റവരുടെയും സംഖ്യ ഉയര്‍ന്നത്. നിരവധി കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതിനു പിന്നാലെ താമസക്കാര്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറിയിട്ടുണ്ട്.
മജെനെ സിറ്റിക്ക് ആറുകിലോമീറ്റര്‍ വടക്കുകിഴക്കാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. രണ്ടു ഹോട്ടലുകള്‍, ആശുപത്രി, ഗവര്‍ണറുടെ ഓഫീസ്, ഒരു മാള്‍, നിരവധി കെട്ടിടങ്ങള്‍ തുടങ്ങിയവ ഭൂകമ്പത്തെ തുടര്‍ന്ന് തകര്‍ന്നവയില്‍ ഉള്‍പ്പെടുന്നു. ഭൂകമ്പത്തില്‍ തകര്‍ന്ന ആശുപത്രിയില്‍ പന്ത്രണ്ടില്‍ അധികം രോഗികളും ജീവനക്കാരും കുടുങ്ങിക്കിടക്കുകയാണ്.
content highlights: earthquake in indonesia
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..