നൂര്‍ സുല്‍ത്താന്‍: മദ്യപിച്ച ശേഷം കാഴ്ച ബംഗ്ലാവിലെത്തിയ യുവാവിന് ജിറാഫിനെ കണ്ടപ്പോള്‍ ഒരു മോഹം. ജിറാഫിന്റെ പുറത്തൊന്നു കയറണം. പിന്നൊന്നും നോക്കിയില്ല. വേലിയും മതിലുമൊക്കെ ചാടിക്കടന്ന് ജിറാഫിന്റെ പുറത്തു കയറി. 

'എന്താണ് ഈ മനുഷ്യന്‍ കാണിക്കുന്നതെന്ന് അമ്പരന്ന' ജിറാഫാകട്ടെ അല്‍പസമയത്തിനു ശേഷം യുവാവിനെ കുടഞ്ഞ് താഴെയുമിട്ടു. കസാഖ്‌സ്താനിലാണ് സംഭവം. ഷൈംകെന്റ് മൃഗശാലയിലാണ് ജിറാഫിനു മുകളില്‍ യുവാവ് സവാരി നടത്താന്‍ ശ്രമിച്ചതെന്നാണ് സൂചന.

ആദ്യത്തെ തവണ ജിറാഫ് കുടഞ്ഞിട്ടെങ്കിലും രണ്ടാമതൊരു തവണ കൂടി യുവാവ് ജിറാഫിന് മുകളില്‍ കയറുന്നുണ്ട്. അപ്പോഴും അല്‍പസമയത്തിനു ശേഷം ജിറാഫ് ഇയാളെ കുടഞ്ഞുതാഴെയിടുന്നുണ്ട്. 

സന്ദര്‍ശകരില്‍ ഒരാള്‍ യുവാവ് വേലി ചാടിക്കടക്കുന്നതിന്റെയും ജിറാഫിന്റെ മുകളില്‍ കയറുന്നതിന്റെയും വീഡിയോ ചിത്രീകരിച്ചിട്ടുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ ടര്‍ക്കിസ്ഥാന്‍ ടുഡേ എന്ന പേജിലാണ് ഈ വീഡിയോ പങ്കുവെച്ചിട്ടുള്ളത്.  ഈ വീഡിയോ ഇതിനോടകം സാമൂഹികമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.130 ഏക്കറില്‍ വ്യാപിച്ചു കിടക്കുന്ന മൃഗശാലയില്‍ 15,00 മൃഗങ്ങളുണ്ട്.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Туркестан | Түркістан (@turkestan_today) on

content highlghts: drunken man tries to ride giraffe in kasakhstan's zoo