Screengrab : Twitter Video
പാര്‍ക്ക് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട കാര്‍ കടയ്ക്കുള്ളിലേക്ക് ഇടിച്ചുകയറി രണ്ട് പേര്‍ക്ക് പരിക്കേറ്റു. യുഎസിലെ ടെംപേയിലാണ് അപകടമുണ്ടായത്. അപകടത്തിന്റെ ദൃശ്യം പോലീസ് ട്വിറ്ററില്‍ ഷെയര്‍ ചെയ്തു.
കടയ്ക്കുള്ളില്‍ രണ്ട് പേര്‍ സംസാരിച്ചു നില്‍ക്കുന്നതും വെള്ളനിറത്തിലുള്ള സെഡാന്‍ ഇടിച്ചുകയറുന്നതും ദൃശ്യങ്ങളില്‍ കാണാം. സംസാരിച്ചുനിന്നവരേയും ഇടിച്ചശേഷം കടയില്‍ നിരത്തി വെച്ചിരിക്കുന്ന സാധനങ്ങള്‍ തട്ടിത്തകർത്ത് മുന്നോട്ടുനീങ്ങുന്നതും വീഡിയോയിലുണ്ട്. 25 അടിയോളം കാര്‍ കടയ്ക്കുള്ളിലേക്ക് ഇടിച്ചുകയറിയ ശേഷം, പിന്നീട് പിറകിലേക്കെടുക്കുന്നതും വീഡിയോയില്‍ കാണാം.
അപകടത്തില്‍പെട്ടവരെ ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചു. ഇരുവരുടേയും പരിക്ക് ഗുരുതരമല്ലെന്ന് പോലീസ് അറിയിച്ചു. തിരക്കിനിടയില്‍ ഡ്രൈവര്‍ ബ്രേക്കിന് പകരം ആക്‌സിലറേറ്ററില്‍ കാലമര്‍ത്തിയതാണ് അപകടത്തിനിടയാക്കിയതെന്നാണ് വിവരം.
ഒരു ചുമര്‍ പെട്ടെന്ന് മുന്നില്‍ പ്രത്യക്ഷപ്പെട്ട പോലെയാണ് തോന്നിയതെന്ന് അപകടത്തിനിരയായ സെയില്‍സ് റെപ്രസെന്റേറ്റീവ് പ്രതികരിച്ചപ്പോള്‍ ഭൂകമ്പമുണ്ടായതായി തോന്നിയെന്ന് അപകടത്തില്‍ പെട്ട കടയിലെ സെയില്‍സ് മാന്‍ പറഞ്ഞു.
Content Highlights: Driver Accidentally Crashes Car, Accident, US, Two Injured,
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..