ഡ്രാഗണ്‍ മാന്‍: നരവംശ പരിണാമത്തില്‍ പുതിയ കണ്ണി; സാപിയന്‍സിന്റെ ഏറ്റവും അടുത്ത ബന്ധു


ഡ്രാഗൺമാൻ ശാസ്ത്രജ്ഞരുടെ ഭാവനയിൽ | Photo : NDTV

ചൈനയില്‍ നിന്ന് കണ്ടെത്തിയ ഒന്നര ലക്ഷത്തോളം കൊല്ലം പഴക്കമുള്ള മനുഷ്യത്തലയോട്ടിയ്ക്ക് ആധുനിക നരവംശവുമായി ഏറെ സാദൃശ്യമുണ്ടെന്ന് ശാസ്ത്രജ്ഞര്‍. ആധുനികകാല മനുഷ്യന്(homo sapiens) നിയാണ്ടര്‍ത്തല്‍ മനുഷ്യരോടാണ് ഏറെ സമാനതയുള്ളതെന്ന നിഗമനം തിരുത്തുന്നതാണ് ഈ പുതിയ കണ്ടുപിടിത്തം. ഹോമോ ലോംഗി(homo longi) അഥവാ 'ഡ്രാഗണ്‍മാന്‍'(dragon man)എന്ന ഈ 'പുതിയ' മനുഷ്യന് നരവംശപരിണാമത്തെ കുറിച്ചുള്ള ശാസ്ത്രീയപഠനങ്ങളില്‍ കൂടുതല്‍ വെളിച്ചം വീശാനാവുമെന്നാണ് ശാസ്ത്രജ്ഞര്‍ കരുതുന്നത്.

1930 കളിലാണ് വടക്കു കിഴക്ക് ചൈനാപ്രവിശ്യയായ ഹൈലോങ്ജിയാങ്ങിലെ ഹാര്‍ബിനില്‍ നിന്ന് ഈ തലയോട്ടി കണ്ടെത്തിയത്. കണ്ടെടുത്ത പ്രദേശത്തിന്റെ പേര് തന്നെ തലയോട്ടിയ്ക്ക് നല്‍കുകയായിരുന്നു. 85 കൊല്ലത്തോളം ഹാര്‍ബിന്‍ തലയോട്ടി ജപ്പാനീസ് സൈന്യത്തില്‍ നിന്ന് ഒളിപ്പിച്ച് സൂക്ഷിച്ചതായാണ് റിപ്പോര്‍ട്ട്. പിന്നീട് 2018 ല്‍ ഹെബേ ജിയോ യുണിവേഴ്‌സിറ്റിയിലെ പ്രൊഫസറായ ജി ക്വിയാങ്ങിന് ഈ തലയോട്ടി കൈമാറുകയായിരുന്നു.

നിയാണ്ടര്‍ത്തലുമായി താരതമ്യപ്പെടുത്തുമ്പോള്‍, കാലപ്പഴക്കം കുറഞ്ഞ പൊതുവായ ഒരു പൂര്‍വികന്‍ ഡ്രാഗണ്‍മാനിനും ആധുനികനരനുമിടയിലുണ്ടെന്ന് പഠനത്തില്‍ പങ്കാളിയായ ലണ്ടന്‍ നാച്വറല്‍ ഹിസ്റ്ററി മ്യൂസിയത്തിലെ ക്രിസ് സ്ട്രിംഗര്‍ വ്യക്തമാക്കി. തികച്ചും വ്യത്യസ്തമായ രണ്ട് മനുഷ്യ വംശങ്ങളാണെങ്കിലും ഹാര്‍ബിന്‍ മനുഷ്യന് നിലവിലെ മനുഷ്യരുമായി നിയാണ്ടര്‍ത്തലിനേക്കാള്‍ അടുപ്പമുണ്ടെന്ന് സ്ട്രിംഗര്‍ കൂട്ടിച്ചേര്‍ത്തു. ഡ്രാഗണ്‍മാനെ കുറിച്ചുള്ള ഗവേഷണങ്ങളുടെ റിപ്പോര്‍ട്ട് ദ ഇന്നവേഷന്‍(The Innovation)എന്ന ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഏകദേശം 1,46,000 വര്‍ഷത്തോളം പഴക്കമുള്ള പ്ലൈസ്റ്റോസീന്റെ(Pliestocene) മധ്യകാലത്തേതാണ് ഹാര്‍ബിന്‍ തലയോട്ടി എന്നാണ് കണക്കുകൂട്ടല്‍. ഏകദേശം ആധുനിക മനുഷ്യന്റെ തലച്ചോറിന്റെ വലിപ്പമായിരുന്നു ഡ്രാഗണ്‍മാനും ഉണ്ടായിരുന്നത് എന്നാണ് അനുമാനം. എന്നാല്‍ കൂടുതല്‍ വലിപ്പമേറിയ കണ്‍കുഴികളും കൂടുതല്‍ കട്ടിയുള്ളതും ഉന്തി നില്‍ക്കുന്നതുമായിരുന്നു പുരികക്കൊടികളുടെ ഭാഗത്തെ അസ്ഥികളും വിസ്താരമേറിയ വായ്ഭാഗവും വലിപ്പമേറിയ പല്ലുകളും ഉണ്ടായിരുന്നതായി കണക്കാക്കുന്നു.

പ്രാചീനകാല മനുഷ്യരുടെ സവിശേഷതകള്‍ ഡ്രാഗണ്‍മാന് ഉണ്ടെങ്കിലും മനുഷ്യവംശമെന്ന വിഭാഗത്തില്‍ മുമ്പ് ഉള്‍പ്പെടുത്തിയിട്ടുള്ളവയില്‍ നിന്ന് വ്യത്യസ്തമായി പുരാതനവും വ്യതിയാനം സംഭവിച്ചതുമായ സവിശേഷതകള്‍ സംയോജിതമായി ഡ്രാഗണ്‍മാനില്‍ കാണപ്പെട്ടിരുന്നതായി ജി ക്വിയാങ് പറഞ്ഞു. ഡ്രാഗണ്‍ നദി(dragon river) എന്നര്‍ഥം വരുന്ന ലോംഗ് ജിയാങ്(long jiang) എന്ന പദത്തില്‍ നിന്നാണ് ഹോമോ ലോംഗി എന്ന നാമം ഈ നരവംശത്തിന് നല്‍കിയിരിക്കുന്നത്. വനനിബിഡമായ പീഠഭൂമിയില്‍ വസിച്ചിരുന്ന അന്‍പതുകാരന്റേതാണ് തലയോട്ടിയെന്ന് ശാസ്ത്രജ്ഞര്‍ കരുതുന്നു.

ഹാര്‍ബിനില്‍ നിലവിലുള്ള തണുപ്പേറിയ കാലാവസ്ഥയേക്കാള്‍ കൂടുതല്‍ രൂക്ഷമായതും നിയാണ്ടര്‍ത്തല്‍ മനുഷ്യര്‍ ജീവിച്ചിരുന്നതിനേക്കാള്‍ കൂടുതല്‍ കഠിനമായ സാഹചര്യത്തില്‍ ജീവിച്ചിരുന്ന ഡ്രാഗണ്‍മാന്‍ നായാടികളായിരുന്നുവെന്ന് സ്ട്രിംഗര്‍ പറഞ്ഞു. തലയോട്ടിയെ അടിസ്ഥാനമാക്കി കൂടുതല്‍ വലിപ്പമേറിയ മനുഷ്യനാണ് ഡ്രാഗണ്‍മാനെന്നും ഏഷ്യയില്‍ ഒട്ടുമിക്ക പ്രദേശത്തും ഇവര്‍ ജീവിച്ചിരുന്നതായി കണക്കാക്കാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിവിധ ഫോസിലുകളുമായി താരതമ്യം ചെയ്ത് 600 ഓളം മോര്‍ഫിങ്ങുകള്‍ ഉപയോഗിച്ചാണ് ഡ്രാഗണ്‍മാന്റെ രൂപം തയ്യാറാക്കിയെടുത്തത്. ഹോമോ സാപിയനുകളുമായി അടുത്ത ബന്ധമുള്ള ഹോമോ ലോംഗികള്‍ ഒരേ കാലഘട്ടത്തില്‍ ജീവിച്ചിരുന്നിട്ടുണ്ടാവാമെന്നും ചിലപ്പോള്‍ സങ്കരയിനം മനുഷ്യന്‍ ഉണ്ടായിട്ടുണ്ടാവാമെന്നും സ്ട്രിംഗര്‍ പറയുന്നു. ഇത് അനുമാനം മാത്രമാണെന്നും ഇക്കാര്യത്തില്‍ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ബന്ധപ്പെട്ട മറ്റ് പുരാവസ്തുക്കളൊന്നും ലഭിച്ചിട്ടില്ലാത്തതിനാല്‍ ഡ്രാഗണ്‍മാന്റെ ജീവിതശൈലിയെ കുറിച്ചോ ഉപയോഗിച്ചിരുന്ന സാങ്കേതികവിദ്യകളെ കുറിച്ചോ ഇതുവരെ സൂചന ലഭിച്ചിട്ടില്ല. ഹോമോ ലോംഗിയുടെ തലയോട്ടി കൂടി ലഭിച്ചതോടെ നരവംശപരിണാമത്തില്‍ കിഴക്കന്‍ ഏഷ്യ ഒരു സുപ്രധാനകേന്ദ്രമായിരുന്നുവെന്ന് ഉറപ്പിക്കാമെന്ന് സ്ട്രിംഗര്‍ അഭിപ്രായപ്പെട്ടു.

Content Highlights: Dragon Man New Human Species Is Our Closest Ancestor

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
vijay babu

3 min

സമ്മതപ്രകാരമുള്ള ബന്ധത്തെ ബലാത്സംഗമായി മാറ്റുന്നതിനെതിരേ ജാഗ്രത വേണം -ഹൈക്കോടതി

Jun 23, 2022


Tom Mann

2 min

കല്ല്യാണ വീട് മരണവീടായി മാറി; പ്രിയതമയെ നഷ്ടപ്പെട്ട ഗായകന്‍ കണ്ണീര്‍ക്കടലില്‍

Jun 22, 2022


Droupadi Murmu

5 min

ദ്രൗപദി മുർമുവിനെ സര്‍വ്വസമ്മതയായ സ്ഥാനാര്‍ഥിയായി നിര്‍ത്തണം; സിന്‍ഹയെ പിന്‍വലിക്കണം | പ്രതിഭാഷണം

Jun 23, 2022

Most Commented