ഫ്ളോറിഡയിലെ കേന്ദ്രത്തിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം ട്രംപ് പുറത്തേക്കു വരുന്നു | ഫോട്ടോ: എപി
ഫ്‌ളോറിഡ: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വോട്ട് രേഖപ്പെടുത്തി. ശനിയാഴ്ച രാവിലെ ഫ്‌ളോറിഡയിലെ വെസ്റ്റ് പാം ബീച്ചിലാണ് ട്രംപ് വോട്ട് ചെയ്തത്. നവംബര്‍ മൂന്നിനാണ് വോട്ടെടുപ്പ് നടക്കുന്നതെങ്കിലും മുന്‍കൂര്‍ വോട്ട് (ഏര്‍ളി വോട്ടിങ്) ചെയ്യാനുള്ള സൗകര്യം പ്രയോജനപ്പെടുത്തിയാണ് ട്രംപ് വോട്ട് ചെയ്തത്.
'ട്രംപ് എന്നൊരാള്‍ക്ക് ഞാന്‍ വോട്ട് രേഖപ്പെടുത്തി', വോട്ട് ചെയ്ത ശേഷം പുഞ്ചിരിച്ചുകൊണ്ട് ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. വളരെ സുരക്ഷിതവും കര്‍ശനവുമായ രീതിയിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പതിവിന് വിപരീതമായി മാസ്ക് ധരിച്ചാണ് അദ്ദേഹം പോളിങ് സ്റ്റേഷനിലെത്തിയത്.
തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ഘട്ടത്തോടടുക്കുമ്പോള്‍, എതിര്‍ സ്ഥാനാര്‍ഥി ജോ ബൈഡന്‍ മുന്നിട്ടുനില്‍ക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. നോര്‍ത്ത് കരോലിന, ഒഹിയോ, വിസ്‌കോന്‍സിന്‍ എന്നിവിടങ്ങളില്‍ ശക്തമായ പ്രചാരണമാണ് അവസാന ഘട്ടത്തില്‍ നടക്കുന്നത്.
Content Highlights: Donald Trump Votes Early In Florida In US Presidential Election
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..