എറിക് ട്രംപ് | Photo : AP
വാഷിങ്ടണ്‍: സാമൂഹിക മാധ്യമത്തിലൂടെ പങ്കു വെച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ഡിലീറ്റ് ചെയ്താലും അതിന് മുമ്പ് തന്നെ പോസ്റ്റുകള്‍ ആരുടെയെങ്കിലും കണ്ണില്‍ പെടാനിടയുണ്ട്. അത്തരമൊരു പോസ്റ്റിന്റെ പേരില്‍ സാമൂഹികമാധ്യമങ്ങളിലൂടെ പരിഹസിക്കപ്പെടുകയാണ് എറിക് ട്രംപ്. അമേരിക്കയില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പൂര്‍ത്തിയായി ഒരാഴ്ചയ്ക്ക് ശേഷം വോട്ട് ചെയ്യാന്‍ ജനങ്ങളോടാവശ്യപ്പെട്ട് എറിക് ചെയ്ത ട്വീറ്റാണ് കാരണം. ട്വീറ്റ് പിന്നീട് നീക്കം ചെയ്തിരുന്നു.
ചൊവ്വാഴ്ച ഷെയര്‍ ചെയ്ത ട്വീറ്റിലൂടെ മിന്നസോട്ടയിലെ ജനങ്ങളോട് 'വോട്ട് ചെയ്യൂ' എന്നാണ് എറിക് ആവശ്യപ്പെട്ടത്. ഡൊണാള്‍ഡ് ട്രംപിന്റെ മൂത്ത മകനായതിനാല്‍ തന്നെ ജനങ്ങളുടെ ശ്രദ്ധ കേന്ദ്രമാണ് എറിക്. നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ഡിലീറ്റ് ചെയ്‌തെങ്കിലും മണിക്കൂറുകള്‍ക്കുള്ളില്‍ ട്വീറ്റിന്റെ സ്‌ക്രീന്‍ഷോട്ട് ട്വിറ്ററില്‍ വൈറലായി.
തിരഞ്ഞെടുപ്പ് ദിവസം എറിക് ഇത്തരത്തിലുള്ള നിരവധി ട്വീറ്റുകള്‍ ഷെയര്‍ ചെയ്തിരുന്നു. മുന്‍കൂട്ടി നിശ്ചയിച്ച സമയത്ത് പോസ്റ്റ് ചെയ്യപ്പെടുന്ന വിധത്തിലുള്ള ഷെഡ്യൂള്‍ഡ് പോസ്റ്റുകളിലൊന്നാണിതെന്നും പോസ്റ്റ് ചെയ്യുന്നതില്‍ സംഭവിച്ച പിഴവാണിതെന്നുമാണ് കരുതപ്പെടുന്നത്. അമേരിക്കന്‍ ബാസ്‌കറ്റ് ബോള്‍ മുന്‍താരം റെക്‌സ് ചാപ്മാന്‍, ടെലിവിഷന്‍ താരം പദ്മ ലക്ഷ്മി തുടങ്ങി നിരവധി പേരാണ് എറിക് ട്രംപിനെ പരിഹസിച്ച് രംഗത്തെത്തിയത്.
Content Highlights: Donald Trump's Son Urges People To Vote A Week After Election
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..