മസ്‌ക് തീരുമാനിച്ചു; ട്വിറ്ററില്‍ ട്രംപിന്റെ റീ എന്‍ട്രി


Donald Trump | Photo: AP

സാന്‍ഫ്രാന്‍സിസ്‌കൊ: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ട്വിറ്റര്‍ അക്കൗണ്ട് പുനഃസ്ഥാപിച്ചു. അക്കൗണ്ട് പുനസ്ഥാപിക്കുമെന്ന് ട്വിറ്ററിന്റെ പുതിയ മേധാവി ഇലോണ്‍ മസ്‌ക് ട്വീറ്റിലൂടെ അറിയിച്ചിരുന്നു. ട്രംപിന്റെ അക്കൗണ്ട് തിരികെ കൊണ്ടുവരേണ്ടതുണ്ടോ എന്ന് ചോദിച്ച് മസ്‌ക് ഒരു പോള്‍ സംഘടിപ്പിച്ചതിന് പിന്നാലെയാണ് മസ്‌ക് തീരുമാനം വ്യക്തമാക്കിയത്.

ശനിയാഴ്ച മസ്‌ക് സംഘടിപ്പിച്ച പോളില്‍ വേണമെന്നും വേണ്ട എന്നും അഭിപ്രായപ്പെട്ടവര്‍ തമ്മില്‍ നേരിയ വ്യത്യാസം മാത്രമാണുള്ളത്. 51.8 ശതമാനം പേര്‍ അക്കൗണ്ട് പുനഃസ്ഥാപിക്കണം എന്നാണ് അഭിപ്രായപ്പെട്ടപ്പോള്‍ 48.2 ശതമാനം പേര്‍ ട്രംപിന്റെ വരവിനെ എതിര്‍ത്തു. 13.4 കോടിയാളുകള്‍ പോള്‍ കണ്ടിട്ടുണ്ടെന്ന് മസ്‌ക് പറഞ്ഞു. ഇതിന് പിന്നാലെ 'ജനങ്ങളുടെ ശബ്ദം ദൈവത്തിന്റെ ശബ്ദമാണ്' എന്ന് അര്‍ത്ഥമാക്കുന്ന Vox Populi, Vox Dei എന്ന ലാറ്റിന്‍ പ്രയോഗം മസ്‌ക് ട്വീറ്റ് ചെയ്തിരുന്നു.



2024-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ട്വിറ്ററിലെ വിലക്ക് നീങ്ങിയിരിക്കുന്നത്‌. 2021-ല്‍ യുഎസ് കാപ്പിറ്റോള്‍ ഹില്‍ കലാപത്തിന്റെ പശ്ചാത്തലത്തിലാണ് ട്രംപിന്റെ ട്വിറ്റര്‍ അക്കൗണ്ടിന് വിലക്കേര്‍പ്പെടുത്തിയത്. അദ്ദേഹത്തിന്റെ ട്വീറ്റുകള്‍ അക്രമകാരികള്‍ക്ക് പ്രചോദനമായെന്ന് കണ്ടെത്തലിനെ തുടര്‍ന്നാണിത്.

ഫെയ്‌സ്ബുക്കും സമാനമായ നടപടി സ്വീകരിച്ചിട്ടുണ്ട്. അക്കൗണ്ട് പുനഃസ്ഥാപിക്കുമെന്ന് മസ്‌ക് പ്രഖ്യാപിച്ചെങ്കിലും ട്വിറ്ററിലേക്ക് മടങ്ങിവരവില്ലെന്ന നിലപാട് ലാസ് വെഹാസില്‍ നടന്ന ഒരു പരിപാടിയില്‍ ട്രംപ് ആവര്‍ത്തിച്ചതായി ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു.

Content Highlights: donald trump returned to twitter after musk poll


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


perod abdul rahman saqafi,abdul muhsin aydeed

1 min

താരങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ഓടിയാല്‍ കോടികള്‍; ഫുട്‌ബോള്‍ ആവേശത്തിനെതിരെ കൂടുതല്‍ മതപണ്ഡിതര്‍

Nov 26, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022

Most Commented