വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനും ഭാര്യ മെലാനിയ ട്രംപിനും കോവിഡ് സ്ഥിരീകരിച്ചു. ഇരുവരും ക്വാറന്റീനിലാണ്. രോഗം സ്ഥിരീകരിച്ചതായി ട്രംപ് തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. 

ട്രംപിന്റെ ഏറ്റവും അടുത്ത ഉപദേഷ്ടാവായ ഹോപ് ഹിക്‌സിന് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് ട്രംപിന്റെയും ഭാര്യയുടെയും ഫലം പോസിറ്റീവായത്. 

എയര്‍ ഫോഴ്‌സ് വണില്‍ ട്രംപിനെ സ്ഥിരമായി അനുഗമിക്കുന്ന ഏറ്റവും അടുത്ത ഉപദേഷ്ടാക്കളില്‍ ഒരാളായ ഹോപ് ഹിക്‌സിന് കഴിഞ്ഞ ദിവസമാണ് രോഗം സ്ഥിരീകരിച്ചത്.

ദിവസങ്ങള്‍ക്ക് മുമ്പ് ക്ലീവ്‌ലാന്റിലെ പ്രസിഡന്റ് സ്ഥാനാര്‍ഥികളുടെ സംവാദത്തില്‍ പങ്കെടുത്ത ട്രംപിന്റെ ഔദ്യോഗിക സംഘത്തില്‍ ഉള്‍പ്പെടെ ഹോപ് ഹിക്‌സ് അംഗമായിരുന്നു.

content highlights: Donald Trump, Melania Test Positive For COVID-19