
കമല ഹാരിസ്. Photo: AP
വാഷിംങ്ടണ്‍: രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതിന് മുമ്പ് ഡൊണാള്‍ഡ് ട്രംപ് കമലാ ഹാരിസിന് 6000 ഡോളര്‍ ( 4,49,428 ഇന്ത്യന്‍ രൂപ) സംഭാവന നല്‍കിയതായി റിപ്പോര്‍ട്ടുകള്‍.
കമലാഹാരിസ് കാലിഫോര്‍ണിയ അറ്റോര്‍ണി ജനറലായിരിക്കുന്ന വേളയിലായിരുന്നു സംഭാവന നല്‍കിയത്. സെപ്തംബര്‍ 2011 ല്‍ വീണ്ടും ജനവിധി തേടിയപ്പോഴാണ് ട്രംപ് സംഭാവന നല്‍കിയത്.
2011 ല്‍ 5000 ഡോളറും 2013 ല്‍ 1000 ഡോളറുമാണ് സംഭാവന നല്‍കിയത്. 2014 ല്‍ 2000 ഡോളര്‍ ട്രംപിന്റെ മകള്‍ ഇവാങ്കയും കമലാ ഹാരിസിന് സംഭാവന നല്‍കിയതായും കണക്കുകള്‍ വ്യക്തമാക്കുന്നു.
ഇന്ത്യന്‍ വംശജയായ കമല യുഎസ് വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാകുന്ന വെള്ളക്കാരിയല്ലാത്ത ആദ്യയാളാണ്. ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡനാണ് കമലയെ പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്.
2015ല്‍ ഡ്രംപ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചപ്പോള്‍ തന്നെ തനിക്ക് ഡ്രംപ് നല്കിയ സംഭാവനകള്‍ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കിയതായി കമലാഹാരിസ് വ്യക്തമാക്കിയിരുന്നു.
Content Highlight: Donald Trump Donated $6,000 To Kamala Harris
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..