വാഷിങ്ടണ്‍: അമേരിക്കയിലെ സര്‍ക്കാര്‍ ഏജന്‍സികളുടെ ജോലികള്‍ക്കായി എച്ച് 1ബി വിസയിലെത്തുന്നവരെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നത് വിലക്കി. ഇതുസംബന്ധിച്ച ഉത്തരവില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവെച്ചു.
സര്‍ക്കാര്‍ ഏജന്‍സികള്‍ നേരിട്ടോ അല്ലാതെയോ വിദേശികളെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നത് വിലക്കുന്ന ഉത്തരവിലാണ് ട്രംപ് ഒപ്പുവെച്ചിരിക്കുന്നത്. പ്രധാനമായും എച്ച് 1 ബി വിസയില്‍ അമേരിക്കയിലെത്തുന്നവരെ ലക്ഷ്യമിട്ടാണ് ഉത്തരവ്. ഈ വിസയുടെ പ്രധാന ഗുണഭോക്താക്കള്‍ ഇന്ത്യക്കാരാണ്. അതിനാല്‍ അമേരിക്കയില്‍ ജോലിക്ക് ശ്രമിക്കുന്ന ഇന്ത്യക്കാരെ ഉത്തരവ് പ്രതികൂലമായി ബാധിക്കും.
ഈ വര്‍ഷം അവസാനം വരെ എച്ച് 1 ബി വിസ അനുവദിക്കുന്നത് നിര്‍ത്തിവെച്ചിരിക്കുകയാണ്. ജൂണ്‍ 23 നാണ് ഈയൊരു തീരുമാനം വന്നത്. ഇതിന് പിന്നാലെയാണ് നിലവില്‍ വിസയുള്ളവര്‍ക്ക് തിരിച്ചടിയാകുന്ന ഉത്തരവിറങ്ങിയിരിക്കുന്നത്.
"Today, I am signing an executive order to ensure that the Federal government lives by a very simple rule: Hire American." 🇺🇸 pic.twitter.com/G8YGU99XMb
— The White House (@WhiteHouse) August 3, 2020
പ്രസിഡന്റ് തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചാത്തലത്തിലാണ് ട്രംപിന്റെ നടപടികള്‍. അമേരിക്കക്കാരുടെ തൊഴിലുകള്‍ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് നടപടികളെന്നാണ് ട്രംപിന്റെ വാദം.
ഇന്ത്യക്കാരായ ഐടി പ്രൊഫഷണലുകളാണ് എച്ച് 1 ബി വിസയുടെ പ്രധാന ഗുണഭോക്താക്കള്‍. ആയിരക്കണക്കിന് ആളുകളെയാണ് ഒരോവര്‍ഷവും ഈ വിസയില്‍ അമേരിക്കന്‍ കമ്പനികള്‍ റിക്രൂട്ട് ചെയ്തിരുന്നത്.
Content Highlights: Donald Trump bans hiring H1-B visa holders for federal contracts