ഡൊണാൾഡ് ട്രംപ് | ഫോട്ടോ: എ.എഫ്.പി.
വാഷിങ്ടൺ: അമേരിക്കയിലെ പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ ഡൊണാൾഡ് ട്രംപിന്റെ ഫേയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന വിലക്ക് അനിശ്ചിതമായി നീട്ടുന്നതായി സി.ഇ.ഒ. മാർക്ക് സക്കര്‍ബെർഗ്. പ്രസിഡന്റിന്റെ അധികാര കൈമാറ്റം പൂർണമാകുന്നതുവരെ ഇത് തുടരുമെന്നാണ് സക്കര്‍ബർഗിന്റെ ഫേയ്സ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കുന്നത്.
'ഈ സമയത്ത് പ്രസിഡന്റിന് ഞങ്ങളുടെ സേവനം തുടർന്നും ലഭ്യമാക്കുന്നതിന്റെ അപകടസാധ്യത വളരെ വലുതാണെന്ന് ഞങ്ങൾ വിചാരിക്കുന്നു. അതുകൊണ്ട് അദ്ദേഹത്തിന്റെ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾക്ക് ഇപ്പോൾ ഏർപ്പെടുത്തിയിരിക്കുന്ന നിരോധനം അനിശ്ചിതമായോ, അല്ലെങ്കിൽ അധികാര കൈമാറ്റം നടക്കുംവരെ രണ്ടാഴ്ചത്തേക്കെങ്കിലുമോ നീട്ടുകയാണ്'- സക്കര്‍ബർഗ് തന്റെ കുറിപ്പിൽ പറയുന്നു.
ട്രംപിന്റെ സോഷ്യൽ മീഡിയയിലെ പ്രതികരണങ്ങൾ കൂടുതൽ അക്രമങ്ങൾക്ക് ഇടയാക്കുമെന്ന വിലയിരുത്തലിലാണ് അദ്ദേഹത്തിന്റെ പോസ്റ്റുകൾ കഴിഞ്ഞ ദിവസംതന്നെ നീക്കംചെയ്തത്. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാരിനെതിരേരൂക്ഷമായ കലാപം അഴിച്ചുവിടുന്നതിന് പ്രേരിപ്പിക്കുന്നതിന് ഞങ്ങളുടെ പ്ലാറ്റ്ഫോം ഉപയോഗിക്കുന്നതടക്കമുള്ള കാര്യങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്നും അതാണ് ഇത്തരമൊരു നടപടിയിലേയ്ക്ക് നീങ്ങാൻ ഇടയാക്കിയതെന്നും സുക്കർബർഗ് ചൂണ്ടിക്കാട്ടുന്നു.
Content Highlights:Donald Trump banned indefinitely from Facebook- Mark Zuckerberg
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..