ഡൊണാൾഡ് ട്രംപ് | Photo: AP
വാഷിങ്ടണ്‍: അമേരിക്കയുടെ പ്രസിഡന്റ് പദത്തിലിരിക്കേ വിദേശസര്‍ക്കാരുകളില്‍നിന്ന് ലഭിച്ച 117 സമ്മാനങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ ഡൊണാള്‍ഡ് ട്രംപും കുടുംബവും വെളിപ്പെടുത്തിയില്ലെന്ന് റിപ്പോര്‍ട്ട്. ഇതില്‍ 17 സമ്മാനങ്ങള്‍ ട്രംപിനും കുടുംബത്തിനും ലഭിച്ചത് ഇന്ത്യയില്‍നിന്നാണ്. യുഎസ് പ്രതിനിധി സഭയിലെ അന്വേഷണ സമിതിയെ ഉദ്ധരിച്ച് ഡെമോക്രാറ്റ് അംഗങ്ങള്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ആരോപണമുള്ളത്.
ഇന്ത്യയില്‍നിന്ന് ലഭിച്ച സമ്മാനങ്ങള്‍ക്ക് 41 ലക്ഷത്തോളം മൂല്യംവരും. 3.8 ലക്ഷം വില വരുന്ന താജ്മഹലിന്റെ മാതൃക, ഏഴുലക്ഷം രൂപ വിലമതിക്കുന്ന മക്രാന മാര്‍ബിള്‍ വേസ്, ഒന്നലക്ഷത്തില്‍ അധികം വിലയുള്ള കഫ്‌ലിങ്ക്‌സ് തുടങ്ങിയവയാണ് ട്രംപ് കുടുംബത്തിന് ഇന്ത്യയില്‍നിന്ന് ലഭിച്ചത്. ഇതില്‍ കഫ്‌ലിങ്കുകള്‍ ട്രംപിന് സമ്മാനിച്ചത് പ്രധാനമന്ത്രി മോദിയാണ്. അന്ന് രാഷ്ട്രപതിയായിരുന്ന രാംനാഥ് കോവിന്ദാണ് ട്രംപിന് താജ് മഹലിന്റെ മാതൃക സമ്മാനിച്ചത്.
2021-ല്‍ ട്രംപിന്റെ മകള്‍ ഇവാന്‍കയ്ക്ക് രണ്ടുലക്ഷം വിലവരുന്ന സ്വര്‍ണം കൊണ്ടുള്ള ബ്രേസ്‌ലെറ്റ് മോദി സമ്മാനിച്ചിരുന്നു. ട്രംപിന്റെ ഭാര്യ മെലാനിയ ട്രംപിനും പ്രധാനമന്ത്രി മോദി ബ്രേസ്‌ലെറ്റ് സമ്മാനിച്ചിരുന്നു. 2021-ല്‍ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് ട്രംപിന് മക്രാന മാര്‍ബിള്‍ കൊണ്ട് നിര്‍മിച്ച വേസ് സമ്മാനിച്ചത്. ഇന്ത്യയില്‍നിന്ന് ട്രംപിന് ലഭിച്ച ഏറ്റവും വിലയേറിയ സമ്മാനവും ഇതാണ്.
ഇന്ത്യയില്‍നിന്ന് ലഭിച്ചത് കൂടാതെ ജപ്പാന്‍, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളില്‍നിന്ന് ലഭിച്ച സമ്മാനങ്ങളെ കുറിച്ചും ട്രംപും കുടുംബവും വെളിപ്പെടുത്തിയിരുന്നില്ലെന്നും ആരോപണമുണ്ട്.
Content Highlights: donald trump and family failed to disclose gifts received from foreign governments
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..