വാഷിങ്ടണ്‍: ഏഴ് മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍നിന്നുള്ള കുടിയേറ്റക്കാര്‍ക്ക് പ്രവേശന വിലക്കേര്‍പ്പെടുത്തിയത് തടഞ്ഞ കോടതി ഉത്തരവ് വിഡ്ഡിത്തമെന്ന് പ്രസിഡന്റ് ട്രംപ്. സിയാറ്റില്‍ കോടതി ജഡ്ജിയാണ് പ്രസിഡന്റിന്റെ ഉത്തരവ് നടപ്പാക്കുന്നത് തടഞ്ഞത്. കോടതി ഉത്തരവ് മറികടക്കുമെന്നും ട്രംപ് ട്വിറ്ററിലൂടെ അറിയിച്ചു.
ഉത്തരവിനെ ചോദ്യംചെയ്യാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമില്ലെന്ന സര്‍ക്കാര്‍ അഭിഭാഷകന്റെ വാദം തള്ളിക്കൊണ്ടാണ് ഫെഡറല്‍ ജഡ്ജ് ജെയിംസ് റോബര്‍ട്ട് ട്രംപിന്റെ തീരുമാനം തള്ളിയത്.
പ്രവേശന വിലക്ക് സംബന്ധിച്ച ഉത്തരവിനെതിരെ അമേരിക്കയിലെങ്ങും വന്‍ പ്രതിഷേധ പ്രകടനങ്ങള്‍ അരങ്ങേറിയിരുന്നു. വിമാനത്താവള അധികൃതര്‍ക്കുണ്ടായ ആശയക്കുഴപ്പംമൂലം നിരവധി യാത്രക്കാര്‍ വലഞ്ഞു. 60,000 ത്തോളം പേരുടെ വിസകള്‍ ഉത്തരവിനെത്തുടര്‍ന്ന് റദ്ദാക്കിയെന്നാണ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുള്ളത്.
അഭയാര്‍ഥികള്‍ക്ക് പ്രവേശനം അനുവദിക്കുന്ന യു.എസ് റെഫ്യൂജി അഡ്മിഷന്‍ പ്രോഗ്രാം 120 ദിവസത്തേക്ക് നിര്‍ത്തിവച്ചിരുന്നു. ഇറാഖ്, സിറിയ, ഇറാന്‍, ലിബിയ, സോമാലിയ, സുഡാന്‍, യെമന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ക്കാണ് 90 ദിവസത്തെ പ്രവേശന വിലക്കേര്‍പ്പെടുത്തിയത്.
ട്രംപിന്റെ ഉത്തരവ് നേരത്തെതന്നെ അമേരിക്കയിലെ പല കോടതികളും സ്റ്റേ ചെയ്തിരുന്നു. എന്നാല്‍, രാജ്യവ്യാപകമായി ഉത്തരവ് തടയുന്നത് ആദ്യമായാണ്. വെര്‍ജീനിയ, ന്യൂയോര്‍ക്ക്, മസാച്യുസെറ്റ്സ്, മിഷിഗണ്‍ കോടതികള്‍ ട്രംപിന്റെ ഉത്തരവ് ചോദ്യംചെയ്യുന്ന ഹര്‍ജികള്‍ പരിഗണിക്കുന്നുണ്ട്.
The opinion of this so-called judge, which essentially takes law-enforcement away from our country, is ridiculous and will be overturned!
— Donald J. Trump (@realDonaldTrump) February 4, 2017