മാസ്‌ക് ധരിച്ചതുകൊണ്ടു മാത്രം കൊറോണ വൈറസിനെ പ്രതിരോധിക്കാനാവുമോ? ഇല്ല എന്നുതന്നെയാണ് ഉത്തരം. എന്നാല്‍ ഈ കൊറോണക്കാലത്ത് മാസ്‌ക് ധരിക്കുന്നത് ശീലമാക്കുന്നതിലൂടെ രോഗപ്രതിരോധത്തിനുള്ള വലിയ സാധ്യത കൂടിയാണ് ശീലമാവുന്നത്. 

കോവിഡ് രോഗിയുടെ ഒരു മില്ലി ഉമിനീരില്‍ ദശലക്ഷക്കണക്കിന് കോവിഡ് വൈറസ്‌കണങ്ങളുടെ സാന്നിധ്യമുണ്ടാവാം എന്നാണ് വിദഗ്ധര്‍ പറയുന്നത്. കോവിഡ് രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്താന്‍ സാധ്യതയുള്ള ആരോഗ്യവാനായ ഒരു രോഗിയെ വൈറസ് ബാധിക്കാന്‍ വെറും 40-200 രോഗാണുക്കള്‍ മാത്രമാണ് ആവശ്യം. 

ഒരു വൈറസ് കണികയ്ക്ക് ഒരാളെ രോഗബാധിതരാക്കാന്‍ സാധിക്കില്ല. 40-200 വൈറസ് കണികകള്‍ മൂക്കിലൂടെയോ വായിലൂടെയോ ശ്വാസകോശത്തിലേക്ക് എത്തുമ്പോഴാണ് അണുബാധയുണ്ടാവുന്നതെന്ന് മൈക്രോബയോളജിസ്റ്റായ പ്രൊഫസര്‍ യുവാന്‍ ക്വോക് യുങ് പറയുന്നു. 

തായ്വാന്‍, ദക്ഷിണ കൊറിയ, ജപ്പാന്‍, സിംഗപ്പൂര്‍ പോലെയുള്ള രാജ്യങ്ങള്‍ കഴിഞ്ഞ ഏതാനും ദശാബ്ദങ്ങളായ പലതരും രോഗവ്യാപനങ്ങളെ നേരിട്ട രാജ്യങ്ങളാണ്. അതുകൊണ്ടുതന്നെ ഇനി വരുംകാലങ്ങളില്‍ ഉണ്ടാവാന്‍ സാധ്യതയുള്ള തിരിച്ചടികളെ നേരിടുന്നതിന്റെ ഭാഗമായി മാസ്‌ക് ധരിക്കുന്നത് പോലെയുള്ള വ്യക്തിശുചിത്വമാര്‍ഗങ്ങള്‍ അവിടെ പൊതുജനാരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി നടപ്പാക്കി വരുന്നു. 

അത് ലോകത്തെ എല്ലാവരും പ്രാവര്‍ത്തികമാക്കണമെന്നാണ് അഭിപ്രായം. രോഗലക്ഷണങ്ങള്‍ ഇല്ലെങ്കില്‍ പോലും മാസ്‌ക് ധരിക്കണം. നിങ്ങളിലെ രോഗാണു മറ്റൊരാളിലേക്ക് വ്യാപിക്കുന്നത് തടയാന്‍ മാസ്‌ക് ധരിക്കുന്നതിലൂടെ സാധിക്കും. 

രോഗത്തിന് ഫലപ്രദമായ പ്രതിരോധ മരുന്നോ ചികിത്സയോ ഇല്ലാത്ത സാഹചര്യത്തില്‍ മാസ്‌ക് ധരിക്കുന്നതിലൂടെ ഇത്തരം പകര്‍ച്ചവ്യാധികളില്‍ നിന്നും നിങ്ങള്‍ക്ക് മാറിനില്‍ക്കാം. അധികസുരക്ഷ വേണ്ടവര്‍ക്ക് എന്‍-95 മാസ്‌കുകളും അല്ലാത്തവര്‍ക്ക് സാധാരണ സര്‍ജിക്കല്‍ മാസ്‌കുകളും ധരിക്കാം- യുവാന്‍ ക്വോക് പറയുന്നു. 

Content Highlights: Don't Skip the Mask: Just 40 Microbial Strands Can Give You Coronavirus. A Droplet of Saliva Has Mil