മെഹുൽ ചോക്സി | Photo: ANI
റോസോ: ബാങ്ക് വായ്പാ തട്ടിപ്പ് കേസിലെ പ്രതി മെഹുല്‍ ചോക്സിക്ക് ജാമ്യമില്ല. ഡൊമനിക്കന്‍ ഹൈക്കോടതിയാണ് ജാമ്യം നിഷേധിച്ചത്. മെഹുല്‍ ചോക്സിക്ക് കനത്ത തിരിച്ചടിയാവുകയാണ് ഡൊമനിക്കന്‍ ഹൈക്കോടതിയുടെ ഉത്തരവ്.
ആന്റിഗ്വയില്‍ നിന്ന് തന്നെ ബലമായി തട്ടികൊണ്ടുവന്നുവെന്നായിരുന്നു ജാമ്യ ഹര്‍ജിയില്‍ മെഹുല്‍ ചോക്സി പ്രധാനമായും ആരോപിച്ചത്. തനിക്ക് ശാരീരിക പ്രശ്നങ്ങളുണ്ടെന്നും അതിനാല്‍ ജാമ്യം അനുവദിക്കണമെന്നും ജാമ്യം അനുവദിച്ചാല്‍ നിയമനടപടികള്‍ തീരുന്നതുവരെ ഡൊമിനിക്കയില്‍ തന്നെ തുടരുമെന്നും മൊഹുല്‍ ചോക്സിയുടെ അഭിഭാഷകന് കോടതിയില്‍ വ്യക്തമാക്കിയിരുന്നു.
എന്നാല്‍ മെഹുല്‍ ചോക്സി ഇന്ത്യയില്‍ നിന്നും നാടുകടന്ന് വന്ന വ്യക്തിയാണ്. വായ്പ്പാ തട്ടിപ്പ് കേസിലെ പ്രതിയാണ്. ഇത്തരത്തില്‍ ആന്റിഗ്വയില്‍ വന്ന വ്യക്തിക്ക് എവിടേക്ക് വേണമെങ്കിലും സഞ്ചരിക്കാം. അതിനാല്‍ ജാമ്യം അനുവദിക്കരുതെന്നായിരുന്നു ഡൊമിനിക്കന്‍ സര്‍ക്കാര്‍ അഭിഭാഷകന് കോടതിയെ അറിയിച്ചത്.
ഈ വാദം ശരിവെച്ചുകൊണ്ടാണ് കോടതി ചോക്സിക്ക് ജാമ്യം നിഷേധിച്ചത്. ചോക്സി ഇന്ത്യന്‍ പൗരനാണെന്നാണ് സര്‍ക്കാര്‍ പ്രധാനമായും കോടതിയില്‍ വാദിച്ചത്. ഇന്ത്യക്ക് വിട്ടുനല്‍കണമെന്നും ഡൊമിനിക്കന്‍ സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു. ചോക്സിയെ ഇന്ത്യയിലേക്ക് നാടുകടത്തുന്നതുമായി ബന്ധപ്പെട്ട ഹര്‍ജി തിങ്കളാഴ്ച ഡൊമിനിക്കന്‍ കോടതി പരിഗണിക്കും .
Content Highlight: Dominican High Court denies bail to Mehul Choksi
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..