പിയെദ്രോയുടെ ഹൃദയമെത്തി; ബ്രസീലിന്റെ സ്വാതന്ത്ര്യദിനം ആഘോഷിക്കാന്‍


1882 സെപ്റ്റംബര്‍ ഏഴിന് ബ്രസീലിന്റെ സ്വാതന്ത്ര്യം പ്രഖ്യാപിച്ചത് പിയെദ്രോ ഒന്നാമനായിരുന്നു. ബ്രസീലിന്റെ ആദ്യ ചക്രവര്‍ത്തിയായതും അദ്ദേഹംതന്നെ.

ഫോർമാൽഡിഹൈഡ് നിറച്ച ചില്ലുഭരണിയിൽ പോർച്ചുഗലിലെ'ഔർ ലേഡി ഓഫ് ലാപ്പ' പള്ളിയുടെ അൾത്താരയിൽ സൂക്ഷിച്ചിരിക്കുന്ന ദോം പിയെദ്രോ ഒന്നാമന്റെ ഹൃദയം -കടപ്പാട് ബി.ബി.സി.

ബ്രസീലിയ: താന്‍ ഹൃദയം കൊടുത്തു സ്‌നേഹിച്ച നാട്ടിലേക്ക് ദോം പിയെദ്രോ ഒന്നാമന്‍ ചക്രവര്‍ത്തിയുടെ ഹൃദയം രണ്ടുനൂറ്റാണ്ടിനുശേഷമെത്തി. പോര്‍ച്ചുഗലില്‍നിന്ന് ബ്രസീല്‍ സ്വതന്ത്രമായതിന്റെ 200-ാം വാര്‍ഷികമാഘോഷിക്കാനാണ് ആ വരവ്. 1882 സെപ്റ്റംബര്‍ ഏഴിന് ബ്രസീലിന്റെ സ്വാതന്ത്ര്യം പ്രഖ്യാപിച്ചത് പിയെദ്രോ ഒന്നാമനായിരുന്നു. ബ്രസീലിന്റെ ആദ്യ ചക്രവര്‍ത്തിയായതും അദ്ദേഹംതന്നെ.

35-ാം വയസ്സില്‍ ക്ഷയരോഗം ബാധിച്ച് പോര്‍ച്ചുഗലില്‍ മരിച്ച പിയെദ്രോ ഒന്നാമന്റെ ഹൃദയം അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം ശരീരത്തില്‍നിന്നു നീക്കം ചെയ്ത് സൂക്ഷിച്ചു. ഫോര്‍മാല്‍ഡിഹൈഡ് നിറച്ച ചില്ലുഭരണിയില്‍ പോര്‍ട്ടോയിലെ 'ഔര്‍ ലേഡി ഓഫ് ലാപ്പ' പള്ളിയുടെ അള്‍ത്താരയിലാണ് ഹൃദയത്തിന്റെ സ്ഥാനം.

ബ്രസീലിയന്‍ വ്യോമസേനാ വിമാനത്തിലെത്തിയ ഹൃദയത്തെ സമ്പൂര്‍ണ സൈനിക ബഹുമതികളോടെ സ്വീകരിച്ച് ബ്രസീലിയയില്‍ പൊതുദര്‍ശനത്തിനുവെക്കും. ദോം പിയെദ്രോ ഒന്നാമന്‍ ജീവിച്ചിരിക്കുന്നു എന്നപോലെ രാഷ്ട്രത്തലവനു നല്‍കുന്ന ആദരം ഹൃദയത്തിനേകുമെന്ന് ബ്രസീല്‍ വിദേശകാര്യമന്ത്രാലയം പറഞ്ഞു. ഹൃദയസ്വീകരണച്ചടങ്ങില്‍ ബ്രസീലിന്റെ ദേശീയഗാനവും സ്വാതന്ത്ര്യഗീതവും ആലപിക്കും. സ്വാതന്ത്ര്യദിനമായ സെപ്റ്റംബര്‍ ഏഴിനുശേഷം അത് പോര്‍ച്ചുഗലിലേക്കു തിരിച്ചയക്കും.

1789-ല്‍ പോര്‍ച്ചുഗല്‍ രാജകുടുംബത്തിലാണ് ദോം പിയെദ്രോ ജനിച്ചത്. പോര്‍ച്ചുഗലിന്റെ കോളനിയായ ബ്രസീലിലേക്ക് നെപ്പോളിയന്റെ പടയോട്ടക്കാലത്ത് കുടുംബം പാലായനം ചെയ്തു. 1821-ല്‍ പിതാവ് ജോണ്‍ നാലാമന്‍ 22 വയസ്സുള്ള ദോം പിയെദ്രോയെ ബ്രസീലിന്റെ റീജന്റാക്കി പോര്‍ച്ചുഗലിലേക്കു മടങ്ങി.

പോര്‍ച്ചുഗീസ് പാര്‍ലമെന്റിന്റെ തീരുമാനം ധിക്കരിച്ച് ഒരുവര്‍ഷത്തിനുശേഷം പിയെദ്രോ ബ്രസീലിനെ സ്വതന്ത്രമാക്കി. സ്വതന്ത്ര ബ്രസീലിന്റെ ചക്രവര്‍ത്തിയായി അഭിഷിക്തനായി.

Content Highlights: Dom Pedro Brazilian empire


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Gujarat

1 min

ഗുജറാത്തില്‍ ചരിത്രവിജയത്തിലേക്ക് കുതിച്ച് BJP.;നിലംപൊത്തി കോണ്‍ഗ്രസ്, വരവറിയിച്ച് AAP

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022

Most Commented