യുഎസ് പൗരൻ വോട്ടിങ് രേഖപ്പെടുത്തിയ ശേഖം ഫോട്ടോക്ക് പോസ് ചെയ്തപ്പോൾ| ഫോട്ടോ : AFP
വാഷിങ്ടൺ: അമേരിക്കൻ തിരഞ്ഞെടുപ്പിന്റെ ഫലങ്ങൾ ഫോട്ടോഫിനിഷിലേക്ക് കടക്കുമ്പോൾ ഇത്തവണ പോസ്റ്റൽ വോട്ടുകൾ നിർണായകമായേക്കും. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇമെയില്‍, പോസ്റ്റല്‍ വോട്ടുകള്‍ ഇത്തവണ വളരെയധികം കൂടിയതിനാല്‍ പോസ്റ്റൽ വോട്ടെണ്ണല്‍ പൂര്‍ത്തിയാകാതെ അന്തിമ വിധി നിര്‍ണയിക്കാനാവില്ലെന്നാണ് വിലയിരുത്തൽ. പ്രത്യേകിച്ച് ട്രംപ് വിജയമുറപ്പിച്ച പല സംസ്ഥാനങ്ങളിലും നേരിയ ലീഡ് മാത്രം നിലനിര്‍ത്തിയിരിക്കെ.
ട്രംപിന് 2.5 % ത്തിന്റെ മാത്രം ലീഡുള്ള ജോര്‍ജ്ജിയയില്‍ 91% വോട്ട് മാത്രമേ എണ്ണിത്തീര്‍ന്നിട്ടുള്ളൂ. 1.4% ശതമാനത്തിന്റെ മാത്രം ലീഡുള്ള നോര്‍ത്ത് കരോലിനയില്‍ ഇനിയും 5% വോട്ട് എണ്ണിത്തീരാനുണ്ട്. ഇതുകൊണ്ടെല്ലാം തന്നെ നിലവില്‍ ട്രംപ് ലീഡ് ചെയ്യുന്ന സംസ്ഥാനങ്ങളുടെ ഗതിമാറിമാറാനുള്ള സാധ്യത തള്ളിക്കളയാനില്ല. കോവിഡ് മുന്‍കരുതലുകള്‍ സ്വീകരിച്ച് പോസ്റ്റല്‍ വോട്ട് രേഖപ്പെടുത്തിയവരില്‍ ഭൂരിഭാഗവും ഡെമോക്രാറ്റുകളാണെന്നിരിക്കെയാണ് പോസ്റ്റല്‍ വോട്ടുകള്‍ക്ക് ഇത്ര പ്രാധാന്യം കൈവരുന്നത്.
നിലവില്‍ ട്രംപ് ലീഡ് ചെയ്യുന്ന സംസ്ഥാനങ്ങളുടെ പട്ടിക പരിശോധിച്ചാല്‍ ഏറെക്കുറെ ഇക്കാര്യം വ്യക്തമാവും. സംസ്ഥാനം, ട്രംപിന്റെ ലീഡ് , എണ്ണിയ വോട്ടുകള്‍ എന്നിവയുടെ ക്രമത്തില്‍ ചുവടെ കൊടുക്കുന്നു
- അരിസോണ , ലീഡ്-6%, 80%(20%വോട്ടുകള്‍ എണ്ണിത്തീരാനുണ്ട്)
- ജോര്‍ജ്ജിയ, ലീഡ്-2.5%, 91%(വോട്ടുകള്‍ എണ്ണിത്തീരാനുള്ളത് 9%)
- മിഷിഗണ്‍, ലീഡ്-8.6% 63%
- നോര്‍ത്ത് കരോലിന, ലീഡ് 1.4% , 95%
- പെന്‍സില്‍വാനിയ ലീഡ് 14.4% 68%(എണ്ണിത്തീരാനുള്ള വോട്ട് 32%)
- ടെക്‌സാസ് ലീഡ് 5.9 % , 94%
- വിസ്‌കോണ്‍സിന്‍ 3.8 %, 78%
പോസ്റ്റല്‍ വോട്ട് ചെയ്തവരില്‍ കൂടുതലും ഡെമോക്രാറ്റുകളാണ്. പോസ്റ്റല്‍ വോട്ട് ചെയ്തവരില്‍ 55%വും സ്ത്രീകളാണ്. അതിനാല്‍ തന്നെ നിലവിലുള്ള കണക്കുകള്‍ വെച്ച് ആര് വിജയിക്കുമെന്ന് പ്രവചിക്കുക വയ്യ. അന്തിമ ഫലം വരാൻ പോസ്റ്റല്‍ വോട്ടുകള്‍ക്കായി കൂടി കാത്തിരിക്കേണ്ടി വരും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..