അഴിമതിക്കെതിരേ ചലിച്ച തൂലിക; സ്വതന്ത്ര മാധ്യമപ്രവര്‍ത്തനം ഉറപ്പാക്കാന്‍ പോരാട്ടം, ഒടുവില്‍ നൊബേല്‍


സ്വന്തം ലേഖകന്‍

സര്‍ക്കാരിനെതിരായ വാര്‍ത്തകളുടെ കുത്തൊഴുക്കില്‍ നിരവധി വധഭീഷണികളുണ്ടായിട്ടും നൊവായ ഗസെറ്റിന്റെ നിക്ഷ്പക്ഷ നയം മാറ്റാന്‍ ദിമിത്രി തയ്യാറായിരുന്നില്ല.

ദിമിത്രി മുറടോവ് | photo: euku via wikimedia commosn|the nobel prize twitter

ണ്ട് ചെറിയ മുറികള്‍, അതിനുള്ളില്‍ രണ്ട് കമ്പ്യൂട്ടറും ഒരു പ്രിന്ററും മാത്രം ഉപയോഗിച്ച് ഒരു പത്രസ്ഥാപനം. സത്യസന്ധവും നിക്ഷ്പക്ഷവുമായ വാര്‍ത്തകള്‍ ജനങ്ങളിലെത്തണമെന്ന ദൃഢനിശ്ചയത്തോടെ 1993ല്‍ 'നൊവായ ഗസെറ്റ' എന്ന പത്രം തുടങ്ങിയ ദിമിത്രി മുറടോവിന് ഈ പരിമിതമായ സൗകര്യങ്ങള്‍ തന്നെ ധാരാളമായിരുന്നു. റഷ്യന്‍ സര്‍ക്കാരിന്റെ അഴിമതികള്‍ക്കെതിരേ വിട്ടുവീഴ്ചയില്ലാതെ ആ തൂലിക നിരന്തരം ശബ്ദിച്ചു. സ്വതന്ത്യ മാധ്യമപ്രവര്‍ത്തനം ഉറപ്പാക്കാന്‍ കഴിഞ്ഞ 30 വര്‍ഷത്തോളമായി സധൈര്യം പോരാട്ടം തുടരുന്ന ദിമിത്രി മുറടോവിനെ തേടി ഒടുവില്‍ സമാധാനത്തിലുള്ള നൊബേല്‍ പുരസ്‌കാരവുമെത്തി.

റഷ്യയില്‍ പുടിന്‍ സര്‍ക്കാരിനെതിരേ വിമര്‍ശനാത്മക മാധ്യമപ്രവര്‍ത്തനം നടത്തുന്ന ഒരേയൊരു പത്രം കൂടിയാണ് ദിമിത്രി എഡിറ്ററായുള്ള നൊവായ ഗസെറ്റ. റഷ്യയില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരേയും സര്‍ക്കാരിന്റെ അഴിമതികള്‍ക്കെതിരേയും അധികാര ദുര്‍വിനിയോഗത്തിനെതിരേയും ശക്തമായ ഭാഷയില്‍ വിമര്‍ശിക്കുന്ന മാധ്യമസ്ഥാപനമാണിത്. റഷ്യയിലെ മറ്റു പത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി സര്‍ക്കാരിന്റെ തെറ്റായ നയങ്ങളെ എതിരിടാന്‍ നൊവായ ഗസെറ്റയിലൂടെ ആവിഷ്‌കാര സ്വാതന്ത്ര്യം ഫലപ്രദമായി വിനിയോഗിച്ച് അന്വേഷണാത്മക മാധ്യമപ്രവര്‍ത്തനത്തിന് പുതിയ മാനം നല്‍കിയ വ്യക്തി കൂടിയാണ് ദിമിത്രി.

ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിനുള്ള അവകാശം സംരക്ഷിക്കുന്ന നിലപാടാണ് ദിമിത്രി എക്കാലവും സ്വീകരിച്ചത്. സര്‍ക്കാരിനെതിരായ വാര്‍ത്തകളുടെ കുത്തൊഴുക്കില്‍ നിരവധി വധഭീഷണികളുണ്ടായിട്ടും നൊവായ ഗസെറ്റിന്റെ നിക്ഷ്പക്ഷ നയം മാറ്റാന്‍ ദിമിത്രി തയ്യാറായിരുന്നില്ല. അന്വേഷണാത്മക മാധ്യമപ്രവര്‍ത്തനത്തിന് അത്രയേറെ മുന്‍ഗണന നല്‍കിയ നൊവായ ഗസ്റ്റിലെ ആറ് മാധ്യമപ്രവര്‍ത്തകര്‍ ഇതിനോടകം കൊല്ലപ്പെടുകയുമുണ്ടായി.

ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ പ്രഹരശേഷി കുറഞ്ഞ തോക്കുകള്‍ വാങ്ങാനും ആയുധ പരിശീലനം നല്‍കാനും 2017ല്‍ നെവായ ഗസെറ്റ പദ്ധതിയിട്ടിരുന്നു. റഷ്യയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരേയുള്ള ആക്രമങ്ങള്‍ വര്‍ധിച്ച സാഹചര്യത്തിലായിരുന്നു അക്രമണങ്ങളെ പ്രതിരോധിക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ആയുധ പരിശീലനം വേണമന്ന നിലപാടിലേക്ക് പത്രമെത്തിയത്. സര്‍ക്കാര്‍ തങ്ങളെ സംരക്ഷിക്കാന്‍ തയ്യാറായില്ലെങ്കില്‍ ഞങ്ങള്‍ സ്വയം സംരക്ഷണം തീര്‍ക്കാമെന്നായിരുന്നു പത്രത്തിന്റെ നിലപാട്.

1961 ഒക്ടോബര്‍ 30ന് കുയിബിഷേവിലാണ് ദിമിത്രിയുടെ ജനനം. മോസ്‌കോ സര്‍വകലാശാലയിലെ പഠനത്തിനിടെയാണ് ദിമിത്രിക്ക് മാധ്യമപ്രവര്‍ത്തനത്തോട് കമ്പം തോന്നിയയും ഈ മേഖലയിലേക്ക് തിരിയാന്‍ തീരുമാനമെടുത്തതും. പഠനത്തിനിടെയുള്ള ഒഴിവുസമയങ്ങളില്‍ ചില പ്രദേശിക പത്രങ്ങള്‍ക്കായും ദിമിത്രി ജോലി ചെയ്തു. കേളേജ് പഠനത്തിന് ശേഷം 1983 മുതല്‍ 1985 വരെ റഷ്യന്‍ റെഡ് ആര്‍മിയില്‍ സേവനം അനുഷ്ഠിച്ചു. പിന്നീടാണ് മുഴുവന്‍സമയ മാധ്യപ്രവര്‍ത്തനത്തിലേക്കിറങ്ങിയത്.

1987ല്‍ വെയ്‌സ്‌കി കോംസോമോലെറ്റ്‌സ് പത്രത്തിന്റെ കറസ്‌പോണ്ടന്റായി ജോലിയില്‍ പ്രവേശിച്ചു. തുടക്കത്തില്‍ തന്നെ ലഭിച്ച അവസരങ്ങളെല്ലാം ഫലപ്രദമായി ഉപയോഗപ്പെടുത്തിയ ദിമിത്രി ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ തന്നെ മികച്ച മാധ്യമപ്രവര്‍ത്തകനെന്ന നിലയിലേക്ക് വളര്‍ന്നു. ദിമിത്രിയുടെ മികച്ച പ്രകടനം കണക്കിലെടുത്ത് പത്ര മാനേജ്‌മെന്റ് ഒരുവര്‍ഷത്തിനകം കോംസോമോലെറ്റ്‌സ് പ്രാവ്ദ യൂത്ത് വിഭാഗം തലവനായും തൊട്ടുപിന്നാലെ ന്യൂസ് ആര്‍ട്ടിക്കിള്‍ എഡിറ്ററായും ദിമിത്രിക്ക് സ്ഥാനകയറ്റം നല്‍കി.

1988ല്‍ കോംസോമോലെറ്റ്‌സില്‍ നിന്ന് രാജിവെച്ച ശേഷമാണ് ദിമിത്രിയും അദ്ദേഹത്തിന്റെ 50 സഹപ്രവര്‍ത്തകരും ചേര്‍ന്ന് 1993ല്‍ നൊവായ ഗസെറ്റ സ്ഥാപിക്കുന്നത്. സത്യസന്ധവും സ്വതന്ത്രവും സമ്പന്നവുമായ വാര്‍ത്തകള്‍ വായനക്കാര്‍ക്കായി നല്‍കണമെന്ന ലക്ഷ്യത്തോടെ പരിമിതമായ സൗകര്യങ്ങളിലായിരുന്നു പത്രം ആരംഭിച്ചത്. തുടക്കകാലത്ത് ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ പോലും സാധിച്ചിരുന്നില്ല.

മുന്‍ സോവിയറ്റ് പ്രസിഡന്റും സമാധാന നൊബേല്‍ ജേതാവുമായ മിഖയില്‍ ഗോര്‍ബച്ചേവിന്റെ സഹായമാണ് പത്രത്തെ കരകയറ്റിയത്. നൊബേല്‍ പുരസ്‌കാരമായി ലഭിച്ച പണത്തില്‍ കുറച്ച് തുക നൊവായയിലെ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനും പുതിയ കമ്പ്യൂട്ടറുകള്‍ വാങ്ങാനുമായി ഗോര്‍ബച്ചേവ് നല്‍കി. ഈ സഹായം അഴിമതിക്കെതിരേ ഉറച്ച നിലപാടുമായി മുന്നേറാന്‍ ദിമിത്രിക്ക് കൂടുതല്‍ കരുത്തേകി.

തുടക്കകാലത്ത് 10,000 കോപ്പികള്‍ മാത്രം അച്ചടിച്ചിരുന്ന പത്രമായിരുന്നു നൊവായ ഗസെറ്റ. 1996 ഓടെ ഇത് 70,000 ആയി ഉയര്‍ന്നു. പല അഴിമതിയും സര്‍ക്കാരിന്റെ കൊള്ളരുതായ്മകളും വെളിച്ചത്തുകൊണ്ടുവന്നതോടെ പത്രത്തിന്റെ വളര്‍ച്ചയും വേഗത്തിലായി. 2001 നവംബറില്‍ ഇന്റര്‍നാഷണല്‍ ഇന്‍ഡസ്ട്രിയല്‍ ബാങ്കില്‍ നടന്ന കള്ളപ്പണം വെളുപ്പിക്കല്‍ അഴിമതി പുറത്തുകൊണ്ടുവന്നതും നൊവായ ഗസ്റ്റായിരുന്നു. 2017ല്‍ ദിമിത്രി പത്രം വിട്ടിറങ്ങിയെങ്കിലും 2019ല്‍ വീണ്ടും എഡിറ്ററായി തിരിച്ചെത്തി. ജീവനക്കാര്‍ വോട്ടെടുപ്പിലൂടെയാണ് ദിമിത്രിയെ എഡിറ്ററായി തിരിച്ചെത്തിച്ചത്.

അന്വേഷണാത്മകവും ധീരവുമായി മാധ്യമപ്രവര്‍ത്തനത്തിന് മുമ്പും നിരവധി പുരസ്‌കാരങ്ങള്‍ ദിമിത്രിയെ തേടിയെത്തിയിട്ടുണ്ട്. 2007ലെ ഇന്റര്‍നാഷ്ണല്‍ പ്രസ് ഫ്രീഡം അവാര്‍ഡ് ദിമിത്രിക്കായിരുന്നു. ഭീഷണികളും അക്രമണങ്ങളും അതിജീവിച്ച് പത്ര സ്വാതന്ത്യം സംരക്ഷിക്കാന്‍ നിലകൊള്ളുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് നല്‍കുന്ന പുരസ്‌കാരമാണിത്. 2010ല്‍ ഫ്രാന്‍സിലെ ഉയര്‍ന്ന ബഹുമതിയായ ലിജിയന്‍ ഓഫ് ഹോണര്‍ ഓര്‍ഡറിനും ദിമിത്രി അര്‍ഹനായി. 2010ലെ ഫോര്‍ ഫ്രീഡം അവാര്‍ഡും നൊവായ ഗസെറ്റയ്ക്കായിരുന്നു. 2016ല്‍ വേള്‍ഡ് ന്യൂസ് പബ്ലിഷേര്‍ഴ്‌സ് അസോസിയേഷന്റെ ഗോള്‍ഡന്‍ പെന്‍ ഫ്രീഡം അവാര്‍ഡും മുറടോവിന് ലഭിച്ചു.

content highlights: നിയമവിരുദ്ധ കൊലകളിലേയ്ക്ക് വെളിച്ചം വീശി മരിയ റെസ്സ, ഫിലിപ്പീന്‍സിലെ ആദ്യ നൊബേല്‍ ജേതാവ്

content highlights: Dmitry Muratov, Nobel Peace Prize


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


രണ്ടരവർഷത്തെ കാത്തിരിപ്പ്; പിണക്കം മറന്ന് മടങ്ങിയെത്തിയ ഓമനപ്പൂച്ചയെ വാരിപ്പുണർന്ന് ഉടമകൾ

Sep 25, 2022

Most Commented