ഡിസ്‌നി പ്ലസ് | ഫോട്ടോ: AFP
സാന്‍ ഫ്രാന്‍സിസ്‌കോ: ട്വിറ്ററിനും മെറ്റയ്ക്കും ആമസോണിനും പിന്നാലെ കൂട്ടപ്പിരിച്ചുവിടലിനൊരുങ്ങി എന്റര്‍ടെയ്ന്‍മെന്റ് വമ്പന്മാരായ ഡിസ്‌നിയും. ഏഴായിരം ജീവനക്കാരെയാണ് ഡിസ്‌നി ബുധനാഴ്ച പിരിച്ചുവിട്ടത്. ഡിസ്‌നിയുടെ സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ ഡിസ്‌നി പ്ലസില്‍ വരിക്കാരുടെ എണ്ണത്തിലെ ഇടിവു മൂലം വന്‍ വരുമാനനഷ്ടമാണ് കമ്പനിയ്ക്കുണ്ടായത്. ഇതാണ് ജീവനക്കാരെ പിരിച്ചുവിടുന്നതിലേക്ക് ഡിസ്‌നിയെ നയിച്ചത്.
2021-ലെ വാര്‍ഷിക റിപ്പോര്‍ട്ട് പ്രകാരം ഒരുലക്ഷത്തിതൊണ്ണൂറായിരത്തോളം പേര്‍ ലോകത്തിന്റെ പല ഭാഗങ്ങളിലായി ഡിസ്‌നിയില്‍ ജോലി ചെയ്യുന്നുണ്ട്. അതില്‍ എണ്‍പതു ശതമാനം പേരും മുഴവന്‍ സമയ ജീവനക്കാരായിരുന്നു. എന്നാല്‍ ഡിസ്‌നി പ്ലസിന്റെ വരിക്കാരുടെ എണ്ണം മൂന്ന് മാസം മുമ്പുള്ളതിനെ അപേക്ഷിച്ച് ഡിസംബര്‍ 31-ന് ഒരു ശതമാനം കുറഞ്ഞ് 168.1 ദശലക്ഷം ഉപഭോക്താക്കളായി. ഇതാണ് കൂട്ടപ്പിരിച്ചുവിടലിനു കാരണമായി കണക്കാക്കുന്നത്.
അതേ സമയം ഈ തീരുമാനം നിസ്സാരമായി എടുക്കുന്നില്ലെന്നും ലോകമെമ്പാടുമുള്ള തങ്ങളുടെ ജീവനക്കാരുടെ കഴിവിനോടും അര്‍പ്പണബോധത്തോടും വളരെയധികം ബഹുമാനം സൂക്ഷിക്കുന്നുണ്ട് എന്നും ഡിസ്‌നി സി.ഇ.ഓ ബോബ് ഇഗര്‍ പറഞ്ഞു.
Content Highlights: disney to layoff 7000 employees as subscribers decline, layoff, mass layoff, disney
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..