ന്യൂഡല്‍ഹി: സംഖ്യാശാസ്ത്രത്തില്‍ സത്യമുണ്ടോ ഇല്ലയോ എന്നത് ഇപ്പോഴും ഒരു തര്‍ക്കവിഷയമാണ്. എന്നാല്‍, തര്‍ക്കമില്ലാത്ത ഒരു കാര്യമുണ്ട്. ഇരുപത്തിയാറ് എന്ന സഖ്യയ്ക്കും പ്രകൃതി ദുരന്തങ്ങളും തമ്മില്‍ എന്തോ ഒരു അദൃശ്യബന്ധമുണ്ട്. ഗുജറാത്ത് ഭൂകമ്പവും കേരളം അടക്കമുള്ള പ്രദേശങ്ങളെ കശക്കിയെറിഞ്ഞ സുനാമിയും അടക്കമുള്ള പല പ്രകൃതി ദുരന്തങ്ങളും ഉണ്ടായിരിക്കുന്നത് ഇരുപത്തിയാറ് എന്ന തീയതിയിലാണ്. പാകിസ്താനിലും അഫ്ഗാനിസ്താനിലുമായി നൂറിലേറെപ്പോരുടെ ജീവന്‍ അപഹരിച്ച ഭൂകമ്പമാണ് ഏറ്റവും ഒടുവിലത്തേത്. 

എഴുപതിനായിരം പേരുടെ ജീവന്‍ അപഹരിച്ച ചൈനയിലെ കാന്‍സുവിലെ ഭൂകമ്പവും 36000 പേര്‍ മരിച്ച ക്രാക്കാട്ടാവോ അഗ്‌നിപര്‍വത സ്‌ഫോടനവും 26000 പേര്‍ മരിച്ച നേപ്പിള്‍സ് ഭൂകമ്പവും 41,000 പേര്‍ കൊല്ലപ്പെട്ട എര്‍സിന്‍കന്‍ ഭൂകമ്പവുമെല്ലാം ഉണ്ടായിരിക്കുന്നത് ഇരുപത്തിയാറിനാണ്. ചെര്‍ണോബില്‍ ആണവ ദുരന്തമുണ്ടായതും 1986 ഏപ്രില്‍ 26നാണ് എന്ന വസ്തുത ഞെട്ടിക്കാത്തവര്‍ ഉണ്ടായില്ല.

ഒരു മുപ്പത് ദുരന്തങ്ങളെങ്കിലും ഉണ്ടായിട്ടുള്ളത് 26നാണ് എന്നത് വെറും യാദൃശ്ചികതയല്ലെന്നാണ് സഖ്യാശാസ്ത്രക്കാരെങ്കിലും വിശ്വസിക്കുന്നത്. മേമ്പൊടിയായി മറ്റൊരു രസകരമായ വസ്തുത കൂടിയുണ്ട്. ദുരന്തങ്ങളെക്കുറിച്ച് ബൈബിളിലുമുണ്ട് ഒരു പരാമര്‍ശം. സൂക്തം 1:26ലാണ് ഇതുള്ളത്.

ഇരുപത്തിയാറാം തീയതികളില്‍ ഉണ്ടായ പ്രധാന ദുരന്തങ്ങളില്‍ ചിലത്:
1. ജനവരി 26: ലിസ്ബണ്‍ ഭൂകമ്പം.
2. ജനവരി 26: വാന്‍കോവര്‍ ദ്വീപിലെ ഭൂകമ്പം.
3. ജൂലായ് 26: നേപ്പിള്‍സ് ഭൂകമ്പം
4. ക്രാകാട്ടോ അഗ്‌നിപര്‍വത വിസ്‌ഫോടനം.
5. ജൂണ്‍ 26: റോഡ്‌സ് ഭൂകമ്പം
6. ഡിസംബര്‍ 26: കാന്‍സു ഭൂകമ്പം
7. ജൂലായ് 26: തുര്‍ക്കി ഭൂകമ്പം
8. യൂഗോസ്ലാവിയയിലെ ഭൂകമ്പം
9. ചൈന ഭൂകമ്പം
10. ഡിസംബര്‍ 26: സബ വേലിയേറ്റം
11. ജനവരി 26: ഗുജറാത്തിലെ ഭുജിലെ ഭൂകമ്പം
12. മെയ് 26: ജപ്പാന്‍ ഭൂകമ്പം
13. ഡിസംബര്‍ 26: ഇറാന്‍ ഭൂകമ്പം
14. ഡിസംബര്‍ 26: സുനാമി
15. മെയ് 26: ജക്കാര്‍ത്ത ഭൂകമ്പം