ശ്രീലങ്കയില്‍ പുതിയ പ്രധാനമന്ത്രി; ദിനേശ്‌ ഗുണവര്‍ധനെ സ്ഥാനമേറ്റു


ദിനേഷ് ഗുണവർധനെ. photo: AP

കൊളംബോ: ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രിയായി ദിനേശ്‌ ഗുണവര്‍ധനെ സ്ഥാനമേറ്റു. പ്രധാനമന്ത്രിയുടെ ഓഫീസില്‍ പ്രസിഡന്റ് റെനില്‍ വിക്രമസിംഗെയ്ക്ക് മുമ്പാകെയാണ് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തത്. ലങ്കയുടെ 15-ാമത് പ്രധാനമന്ത്രിയാണ് 73-കാരനായ ദിനേശ്‌ ഗുണവര്‍ധനെ.

മുന്‍ ആഭ്യന്തര മന്ത്രിയും ഗോതബായ അനുകൂലിയുമാണ് ദിനേശ്‌ ഗുണവര്‍ധനെ. വിദേശകാര്യ മന്ത്രിയായും വിദ്യാഭ്യാസ മന്ത്രിയായും അദ്ദേഹം നേരത്തെ പ്രവര്‍ത്തിച്ചിരുന്നു. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നുള്ള ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ ലങ്കയില്‍ കഴിഞ്ഞ ദിവസമാണ് പുതിയ പ്രസിഡന്റായി റെനില്‍ വിക്രമസിംഗെ അധികാരമേറ്റത്. ഇതിന് പിന്നാലെയാണ് വെള്ളിയാഴ്ച രാവിലെ പുതിയ പ്രധാനമന്ത്രിയും സ്ഥാനമേറ്റത്.

സാമ്പത്തികപ്രതിസന്ധിയില്‍നിന്ന് രാജ്യത്തെ കരകയറ്റുക എന്ന വലിയദൗത്യമാണ് പുതിയ സര്‍ക്കാരിനുള്ളത്. ഐ.എം.എഫുമായുള്ള കടാശ്വാസ ചര്‍ച്ചകള്‍ പുനരാരംഭിക്കുക, സഖ്യകക്ഷിസര്‍ക്കാര്‍ രൂപവത്കരിക്കുക എന്നിവയാകും ആദ്യനടപടികള്‍. 20-25 അംഗങ്ങള്‍വരെയുള്ള മന്ത്രിസഭയ്ക്ക് വരുംദിവസങ്ങളില്‍ രൂപംനല്‍കുമെന്നാണ് സൂചന. പുതിയ സര്‍ക്കാരിന് ക്രിയാത്മകപിന്തുണ നല്‍കുമെന്ന് പ്രതിപക്ഷനേതാവ് സജിദ് പ്രേമദാസ റനില്‍ വിക്രമസിംഗെയെ നേരിട്ടുകണ്ട് അറിയിച്ചിരുന്നു.

ജനകീയപ്രക്ഷോഭത്തെത്തുടര്‍ന്ന് രാജപക്‌സെമാര്‍ അധികാരത്തില്‍നിന്ന് പുറത്തായെങ്കിലും അവരുടെ ശ്രീലങ്ക പൊതുജന പെരമുന കക്ഷിയുടെ പിന്തുണയാണ് റനില്‍ വിക്രംസിംഗെയെ അധികാരത്തിലെത്തിച്ചത്. അതേസമയം, രാജപക്‌സെവിരുദ്ധസമരം ഇപ്പോള്‍ റനില്‍വിരുദ്ധ സമരമായിട്ടുണ്ട്. മാസങ്ങളായി തുടരുന്ന ക്രമസമാധാനപ്രശ്‌നങ്ങള്‍ പരിഹരിക്കുക എന്നതാണ് പുതിയ സര്‍ക്കാരിന് മുന്നിലുള്ള പ്രധാന വെല്ലുവിളി.

അതിനിടെ ജനകീയ പ്രക്ഷോഭകാരികള്‍ക്കുനേരേ സുരക്ഷാ സേന നടപടി സ്വീകരിച്ചു. കഴിഞ്ഞ ദിവസം അര്‍ധരാത്രിയോടെ പ്രക്ഷോഭകാരികളുടെ ക്യാമ്പില്‍ റെയ്ഡ് നടത്തിയ സൈന്യവും പോലീസും ഒമ്പതുപേരെ അറസ്റ്റ് ചെയ്തു. പ്രക്ഷോഭകാരികളുടെ ടെന്റുകളും പൊളിച്ചുനീക്കി. സേനയുടെ നടപടിയില്‍ അമ്പതോളം പേര്‍ക്ക് പരിക്കേറ്റു. വിക്രമസിംഗെ പ്രസിഡന്റായി ചുമതലയേറ്റതിന് പിന്നാലെയായിരുന്നു സുരക്ഷാ സേനയുടെ നടപടി.

Content Highlights: Dinesh Gunawardena sworn in as 15th Prime Minister of Sri Lanka

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Modi, Shah

9 min

മോദി 2024-ൽ വീണ്ടും ബി.ജെ.പിയെ നയിക്കുമ്പോൾ | വഴിപോക്കൻ

Aug 6, 2022


08:52

ഒറ്റ രാത്രിയില്‍ രജീഷിന് നഷ്ടം 40 ലക്ഷം; ഒലിച്ചുപോയത് നാലേക്കര്‍ പൈനാപ്പിള്‍ തോട്ടം

Aug 5, 2022


04:08

എന്താണ് ലോൺ ബോൾസ്? കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ സ്വര്‍ണമണിഞ്ഞ ലോണ്‍ ബോള്‍സിനെ കുറിച്ച് അറിയാം..

Aug 6, 2022

Most Commented