
പ്രതീകാത്മക ചിത്രം | Photo: ANI
സിയോള്‍: കോവിഡിന് കാരണമാകുന്ന കൊറോണ വൈറസിന്റെ ഡെല്‍റ്റ വകഭേദത്തിന് ആദ്യ വൈറസിനേക്കാൾ 300 മടങ്ങ് വൈറല്‍ ലോഡ് എന്ന് പഠന റിപ്പോര്‍ട്ട്. ദക്ഷിണ കൊറിയ പുറത്ത് വിട്ട പഠന റിപ്പോര്‍ട്ട് ആണ് ഇക്കാര്യം സ്ഥിരീകരിക്കുന്നത്.
ആല്‍ഫ വകഭേദത്തെ അപേക്ഷിച്ച് 1.6 മടങ്ങും ആദ്യ വകഭേദത്തെ അപേക്ഷിച്ച് രണ്ട് മടങ്ങുമാണ് ഡെല്‍റ്റ വകഭേദത്തിന്റെ വ്യാപന തോതിലെ വര്‍ധനവ്.
അതേസമയം 10 ദിവസങ്ങൾക്കുള്ളിൽ വൈറല്‍ ലോഡ് കുറഞ്ഞ് വരുന്നതായും കൊറിയയുടെ ഡിസീസ് കണ്ട്രോള് ആന്റ് പ്രിവന്‍ഷന്‍ ഏജന്‍സി നടത്തിയ പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. വൈറല്‍ ലോഡ് കൂടുതലാകുമ്പോള്‍ രോഗികളുടെ എണ്ണവും മൊത്തം രോഗികളില്‍ സ്ഥിതി ഗുരുതരമായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണവും വര്‍ധിക്കും.
വാക്സിനേഷന് മന്ദഗതിയിലായതു കൊണ്ടാണ് ഏഷ്യയില്‍ ഡെല്‍റ്റ വകഭേദം കൂടുതല്‍ പിടിമുറുക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.
ലോകത്ത് തന്നെ ഏറ്റവും അപകടകരമായി വ്യാപിക്കുന്ന ഡെല്‍റ്റ വകഭേദത്തെ ചെറുത്ത് തോല്‍പ്പിക്കാന്‍ ലക്ഷണങ്ങള്‍ കാണുമ്പോള്‍ തന്നെ പരിശോധനകള്‍ നടത്തുകയും ആള്‍ക്കൂട്ടം പരമാവധി ഒഴിവാക്കുകയുമാണ് വേണ്ടതെന്നും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.
Content Highlights: Delta strain have viral load 300 times than original strain of corona virus
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..