ഡോ. സൗമ്യാ സ്വാമിനാഥൻ | Photo: Fabrice COFFRINI | AFP
ന്യൂഡല്‍ഹി: ലോകാരോഗ്യ സംഘടനയെ സംബന്ധിച്ചിടത്തോളം നിലവില്‍ കൊറോണ വൈറസിന്റെ ഡെല്‍റ്റ പ്ലസ് ആശങ്കയുണര്‍ത്തുന്ന വകഭേദമല്ലെന്ന് സംഘടനയിലെ മുഖ്യ ഗവേഷക ഡോ. സൗമ്യാ സ്വാമിനാഥന്‍. ഡെല്‍റ്റ പ്ലസ് മൂലമുള്ള രോഗികളുടെ എണ്ണം ഇപ്പോഴും കുറവാണെന്നും അവര്‍ എന്‍.ഡി. ടിവിയോട് പറഞ്ഞു.
ചില രാജ്യങ്ങള്‍ അവരുടെ വാക്‌സിന്‍ പാസ്പോര്‍ട്ട് പ്രോഗ്രാമില്‍ നിന്ന് കോവിഷീല്‍ഡിനെ ഒഴിവാക്കുന്നതില്‍ യുക്തിയില്ലെന്നും സൗമ്യാ സ്വാമിനാഥന്‍ പറഞ്ഞു. വാക്‌സിന്‍ അംഗീകരിക്കുന്നത് പകര്‍ച്ചവ്യാധി കാലത്ത് തടസ രഹിതമായ യാത്ര അനുവദിക്കുമെന്നും അവര്‍ പറഞ്ഞു.
ആസ്ട്രാസെനക വാക്‌സിന്‍ യൂറോപ്പില്‍ മറ്റൊരു ബ്രാന്‍ഡില്‍ ലഭ്യമായതിനാല്‍ ഇത് തികച്ചും സാങ്കേതികമാണെന്നും അവര്‍ പറഞ്ഞു. വാക്‌സിന്‍ പാസ്പോര്‍ട്ടില്‍ കോവിഷീല്‍ഡിനെ ഉള്‍പ്പെടുത്തുന്നതിന് ലോകാരോഗ്യ സംഘടന യൂറോപ്യന്‍ മെഡിക്കല്‍ റെഗുലേറ്ററുമായി ചര്‍ച്ച നടത്തിവരികയാണെന്ന് അവര്‍ പറഞ്ഞു. കോവാക്‌സിന്റെ അംഗീകാരം സംബന്ധിച്ച് ഓഗസ്റ്റ് രണ്ടാം വാരത്തോടെ തീരുമാനമെടുക്കുമെന്നും പറഞ്ഞു.
Content Highlights: Delta Plus Not Presently A "Variant Of Concern" For WHO: Chief Scientist Dr Soumya Swaminathan
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..