ഡേവിഡ് കാർഡ്, ജോഷ്വ ഡി ആൻഗ്രിസ്റ്റ്, ഗൈഡോ ഡബ്ല്യൂ ഇമ്പെൻസ്
സ്റ്റോക്‌ഹോം: ഈ വര്‍ഷത്തെ സാമ്പത്തിക നൊബേല്‍ അമേരിക്ക കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മൂന്ന് സാമ്പത്തിക ശാസ്ത്രജഞർക്ക്. ഡേവിഡ് കാര്‍ഡ്, ജോഷ്വ ഡി ആന്‍ഗ്രിസ്റ്റ്, ഗൈഡോ ഡബ്ല്യൂ. ഇമ്പെന്‍സ് എന്നിവരാണ് പുരസ്‌കാരം പങ്കിട്ടത്.
തൊഴില്‍ മേഖലയുമായി ബന്ധപ്പെട്ട സാമ്പത്തികശാസ്ത്ര പഠനങ്ങളാണ് ഡേവിഡ് കാര്‍ഡിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. Causal Relationship മേഖലയിലെ സംഭാവനകളാണ് മറ്റ് രണ്ട് പേര്‍ക്കും പുരസ്‌കാരം നേടിക്കൊടുത്തത്.
പുരസ്‌കാര ജേതാക്കളായ ഡേവിഡ് കാര്‍ഡ്, ജോഷ്വാ ആംഗ്രിസ്റ്റ്, ഗൈഡോ ഇംബെന്‍സ് എന്നിവര്‍ തൊഴില്‍ വിപണിയെക്കുറിച്ചുള്ള പുതിയ ഉള്‍ക്കാഴ്ചകള്‍ നല്‍കുകയും ഗവേഷണങ്ങളില്‍ പുതിയ വിപ്ലവങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തുവെന്ന് സ്വീഡിഷ് അക്കാദമി പ്രസ്താവനയില്‍ പറഞ്ഞു.
കനേഡിയന്‍ പൗരനായ ഡേവിഡ് കാര്‍ഡ് കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ഫാക്കല്‍റ്റിയാണ്. അമേരിക്കല്‍ പൗരനായ ജോഷ്വ ആഗ്രിസ്റ്റ് മസാച്യൂസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലും ഡച്ച് പൗരനായ ഗ്യൂഡോ സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയിലുമാണ് സേവനമനുഷ്ഠിക്കുന്നത്.
ആല്‍ഫ്രഡ് നൊബേലിനോടുള്ള ആദരസൂചകമായാണ് അദ്ദേഹത്തിന്റെ പേരില്‍ സാമ്പത്തികശാസ്ത്ര നൊബേല്‍ ഏര്‍പ്പെടുത്തിയത്. റോയല്‍ സ്വീഡിഷ് അക്കാദമി ഓഫ് സയന്‍സാണ് സാമ്പത്തിക ശാസ്ത്ര നൊബേല്‍ പ്രഖ്യാപിക്കുന്നത്.
Content Highlights: David Card, Joshua D Angrist, Guido W Imbens win Economics Nobel
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..